0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 2 [സ്പൾബർ]

Author : Spulber Read All Parts 16.5K

✍️✍️✍️…

അതിരാവിലെ കോലോത്തേക്ക് നടക്കുകയാണ് ലക്ഷ്മിയും, ഹേമയും.. നേരം പുലർന്ന് വരുന്നേ ഉള്ളൂ.. അടുക്കണപ്പണിയായത് കൊണ്ട് ലക്ഷ്മിക്ക് ഈ നേരത്ത് പോണം.. ഹേമക്ക് കോലോത്തുള്ളോരൊക്കെ എണീറ്റിട്ട് ചെന്നാലും മതി..എന്നാലും അവൾ ലക്ഷ്മിയോടൊപ്പം പോരാൻ തീരുമാനിച്ചു..ലക്ഷ്മിക്കും അതായിരുന്നു ഇഷ്ടം..

“ഈ കുട്ടേട്ടന് വീടും കുടിയൊന്നുമില്ലേടീ….?”..

പാടവരമ്പിലൂടെ നടക്കുമ്പോ ഹേമ ചോദിച്ചു..

“എട്ട് വർഷം ജയിലിൽ കിടന്നതല്ലേ… തിരിച്ച് വന്നപ്പോഴെക്കും ഇയാളുടെ വീടൊക്കെ ആരോ സ്വന്തമാക്കി..കുട്ടേട്ടൻ അത് ചോദിക്കാനൊന്നും പോയില്ല… നേരെ കോലോത്തേക്ക് പോന്നു…”..

“ആള് ഭീകരനാണോടീ… ?”..

“അല്ലെടീ… കുട്ടേട്ടനൊരു പാവാ… ശരിക്ക് മുഖത്തേക്ക് പോലും നോക്കൂല…”..

“ഉം… മുഖത്തേക്ക് നോക്കൂലെന്നേ ഉള്ളൂ… വേറെ പലേടത്തേക്കും നോക്കും എന്നാ എനിക്ക് തോന്നുന്നേ…”..

ഹേമ കുസൃതിയോടെ പറഞ്ഞു..

“ദേ, കുട്ടേട്ടനെ പറ്റി വേണ്ടാതീനം പറയരുത്… നിനക്കൊറ്റ ദിവസത്തെ പരിചയമല്ലേ ഉള്ളൂ… ഞാൻ കൊറേ കാലായി കുട്ടേട്ടനെ കാണുന്നതാ…”..

“ എന്താണ്… കുട്ടേട്ടനെ പറഞ്ഞപ്പോ ഒരു പൊള്ളൽ… ?”..

“എന്ത് പൊള്ളൽ… ?.

എനിക്കൊരു പൊള്ളലുമില്ല… “..

മുഖത്ത് വന്ന ഭാവമാറ്റം ലക്ഷ്മി വിദഗ്ദമായി മറച്ചു..എങ്കിലും ആ മുഖത്തെ ശോണിമ കൃത്യമായി ഹേമ കണ്ട് പിടിച്ചു..

“നിനക്ക് കുട്ടേട്ടനോട് എന്തേലുമുണ്ടോടീ… ?”..

ഹേമ തുറന്ന് ചോദിച്ചു..

“എന്ത്… ?..ഒന്നുമില്ല… നല്ല പ്രായത്തിൽ തോന്നിയിട്ടില്ല, പിന്നല്ലേ ഈ വയസാം കാലത്ത്… “..

ലക്ഷ്മിയുടെ മുഖത്തെ കള്ള ലക്ഷണം അവൾ പറയുന്നത് നുണയാണെന്ന് എഴുതി വെച്ചിരുന്നു..

“വയസാം കാലോ..?.

ആർക്ക്… ?.

ദേ, നിനക്കും എനിക്കും ഒരേ പ്രായാ… എനിക്ക് വയസായിട്ടൊന്നുമില്ല… എടീ പൊട്ടീ… മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാത്ത പ്രായാ ഇത്…”..

“അതെന്താ… നീ

💬 Comments

View all comments