0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 3 [സ്പൾബർ]

Author : Spulber Read All Parts 19.7K

“അതെന്തിനാ പുതയൊരാൾക്ക് കൊടുക്കുന്നത്… ?.

അഛനുള്ളപ്പഴേ കുഞ്ഞിക്കാക്കല്ലേ കൊടുത്തോണ്ടിരുന്നേ… ?”..

രാജേന്ദ്രൻ ചോദിച്ചു..

“അയാള് ശരിയല്ലെടാ രാജാ… നമുക്കിത്തവണ ഒന്ന് മാറ്റിപ്പിടിക്കാം…

ഇയാള് എനിക്ക് വേണ്ടപ്പെട്ട ആളാ… “..

ജഗന്നാഥൻ പറഞ്ഞു..

“കുഞ്ഞിക്ക കുഴപ്പക്കാരനാണോ കുട്ടേട്ടാ… ?..”..

രാജേന്ദ്രൻ കുട്ടനോട് ചോദിച്ചു.. കുട്ടൻ എന്താണ് പറയേണ്ടതെന്നറിയാതെ നിന്നു..

ഗൗരി ഈ പറയുന്നതൊന്നും കേൾക്കുന്നില്ല.. അവൾ അടുത്ത് നിൽക്കുന്ന കുട്ടനെ കോരിക്കുടിക്കുകയാണ്..

“ എന്നാ കുട്ടേട്ടനൊര് കാര്യം ചെയ്യ്… ഇത്തവണ പാട്ടത്തിന് എത്ര കിട്ടണമെന്ന് നോക്കി അത് കുഞ്ഞിക്കയോട് പറ… അയാള് അത് തരാൻ തയ്യാറാണെങ്കിൽ അയാൾക്ക് തന്നെ കൊടുത്തേക്ക്…”..

രാജേന്ദ്രൻ പരിഹാരം പറഞ്ഞു..

എന്നാൽ ജഗന്നാഥനതിഷ്ടപ്പെട്ടില്ല..

“അതെങ്ങിനെ ശരിയാകും… ?.

അപ്പോ ഞാൻ വാക്ക് കൊടുത്തയാളോട് എന്ത് പറയും…?”..

“ഏട്ടൻ വാക്ക് കൊടുക്കും മുൻപ് എല്ലാരോടുമൊന്ന് പറയണ്ടേ…?”..

“ അപ്പോ എന്റെ വാക്കിനിവിടെ ഒരു വിലയുമില്ലെന്നർത്ഥം…”..

“അങ്ങിനെയൊന്നും ആരും പറഞ്ഞില്ല..

അമ്മ പറ… എന്താ ചെയ്യേണ്ടത്… ?”..

രാജേന്ദ്രൻ അമ്മയോട് ചോദിച്ചു..

“ ആരാ ജഗാ നിന്റെ പുതിയ പാട്ടക്കാരൻ… ?”..

തമ്പുരാട്ടി ജഗന്നാഥനോട് ചോദിച്ചു..

“അമ്മേ… അതെനിക്ക് വേണ്ടപ്പെട്ടയാളാ… ഇത്തവണ കോലോത്തെ തേങ്ങയും, അടക്കയും അയാൾക്ക് പാട്ടത്തിന് കൊടുക്കാംന്ന് ഞാൻ വാക്ക് പറഞ്ഞ് പോയി… “..

“എന്തിനാ ജഗാ നീ വേണ്ടാത്ത കാര്യമൊക്കെ വാക്ക് കൊടുക്കുന്നത്…?.

അതൊക്കെ ഇത്രയും കാലം വെടിപ്പായിട്ട് കുട്ടൻ ചെയ്തതല്ലേ… ?.

നീ തൽക്കാലം ജ്വല്ലറിയിലെയും, പെട്രോൾ പമ്പിലേയുമൊക്കെ കാര്യം നോക്കിയാ മതി… കേട്ടല്ലോ…?.

കുട്ടാ… ആർക്കാ ഇത് വരെ കൊടുത്തത് എന്ന് വെച്ചാ അവർക്ക് തന്നെ കൊടുത്താ മതി… കാശ്

💬 Comments

View all comments