Chapter Title : കുടിൽ വസന്തം 1 [Daisy]
ഒരു മകൾ ആണ്.. കണ്ണ് അടയുന്നതിനു മുൻപ് അവളുടെ കല്യാണം.. കുടുംബജീവിതം.. കുട്ടികൾ.. ഇതൊക്കെ ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അല്ലേ... അവളുടെ അപ്പൂപ്പന് വയ്യ.. എനിക്കും അവളുടെ അച്ഛനും പ്രായം അമ്പത് കഴിഞ്ഞു... ഇനി എത്ര നാൾ എന്ന് അറിയില്ല..മോൾ ഒന്ന് ഉപദേശിക്കണം.. എന്താണ് എന്ന് വെച്ചാൽ മോൾ ചോദിക്കണം.. നിങ്ങൾ കൂട്ടുകാർ അല്ലേ.. തുറന്ന് പറയാലോ.. അത് പോലെ എനിക്ക് അങ്ങോട്ട് പറ്റുന്നില്ല മോളേ.. അവൾ എന്നോടും തുറന്ന് പറയാൻ മടിക്കുന്നത് പോലെ.. സാരമില്ല..
മോൾ അമ്മയുടെ വിഷമം ഒന്ന് മാറ്റി തരണം.
അപർണ മുറിയിൽ ചെന്ന് ഇരുന്നു.. വെയ്റ്റിംഗ് ഷെഡിൽ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തു എടുത്തു.. ചേച്ചിയുടെ നാണം ഒക്കെ ഒന്ന് മാറ്റി എടുക്കാം.. എടുക്കണം..അവൾ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു, താൻ ഇത്തവണ വീട്ടിൽ വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞു.
കുളി ഒക്കെ കഴിഞ്ഞു ഞാൻ മുറിയിൽ വന്നപ്പോൾ ഫോണും നോക്കി അപർണ ഇരിക്കുകയാണ്.
ഞാൻ: ഫോണും കുത്തി കൊണ്ട് ഇരിക്കുകയാണോ.
അപർണ: അതേ. നല്ലൊരു ബോയ് ഫ്രണ്ട് ഇല്ലാത്ത വിഷമം ഇപ്പോൾ ആണ് മനസിലാകുന്നത്.
ഞാൻ: നിനക്ക് ബോയ് ഫ്രണ്ട് ഒന്നും ഇല്ലേ.
അപർണ: ഇല്ല ചേച്ചി.
ഞാൻ:അത് ചുമ്മാ. നീ എന്തായാലും പ്രേമിച്ചിട്ടുണ്ടാകും.
അപർണ: അത് ഉണ്ട്.. പ്രേമിക്കാത്ത ആരാ ചേച്ചി ഉള്ളത്...ചേച്ചി പ്രേമിച്ചിട്ടില്ലേ
ഞാൻ: പിന്നേ, എനിക്ക് ഇഷ്ടമല്ല.. പ്രേമിക്കാനും കല്യാണം കഴിക്കാനും ഒന്നും ഞാൻ ഇല്ല. ഞാൻ മുറിയിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി.
അവൾ പക്ഷെ എന്നെ വിടാൻ ഭാവം ഇല്ലായിരുന്നു..
💬 Comments
View all comments