Chapter Title : കുടിയേറ്റം [ലോഹിതൻ]
വയസുള്ള രണ്ട് ആൺ മക്കളാണ് അവർക്കുള്ളത്...
ആലീസിന്റെ അമ്മയുടെ വകയിൽ ഒരു ആങ്ങളയുടെ മകനാണ് ഔതകുട്ടി... അത്ര അടുത്ത ബന്ധമൊന്നും അല്ല...
ഔതകുട്ടി വലിയ കാശൊന്നും കൊണ്ടല്ല മലബാറിലേക്ക് വന്നത്...
ആലക്കോട് വന്ന് കൈയിൽ ഉള്ള പണത്തിന് കുറച്ചു സ്ഥലം വാങ്ങാൻ തേടി നടന്നപ്പോൾ ആണ് കേളു നമ്പ്യാരെ കുറിച്ച് കേട്ടത്..
മുൻ അംശം അധികാരി.. അലക്കോട് കർത്തികപുരം പ്രദേശങ്ങളിലെ വലിയ ജന്മി നൂറുകണക്കിന് ഏക്കർ സ്ഥലത്തിന്റെ ഉടമ...
കേളു നമ്പ്യാരെ മുഖം കാണിച്ച് സങ്കടം പറഞ്ഞാൽ സ്ഥലം കിട്ടാൻ സാധ്യതയുണ്ടന്ന് പലരും പറഞ്ഞ് ഔതകുട്ടിയും അറിഞ്ഞു...
ഭൂമി കിട്ടാൻ ആരുടെ കാലിൽ പിടിക്കാനും ഔതകുട്ടിക്ക് ഒരു മടിയും ഇല്ലായിരുന്നു....
അങ്ങനെ കേട്ടറിഞ്ഞാണ് ഔതകുട്ടിയും സൂസമ്മയും കേളു നമ്പ്യാരുടെ എട്ടുകെട്ടിന്റെ ഉമ്മറത്ത് എത്തുന്നത്...
തറയോട് പാകിയ വലിയ മുറ്റംനിറയെ കൊപ്ര ഉണങ്ങാൻ നിരത്തിയിരിക്കുന്നു...
ഒരു ഭാഗത്ത് നെല്ല് പുഴുങ്ങി പനമ്പിൽ ചിക്കിയിട്ടുണ്ട്..
മുറ്റത്ത് നിന്ന ഒരാൾ വന്ന് എന്താ കാര്യം എന്ന് ചോദിച്ചു...
ഇവിടെ വെച്ച് തമ്പ്രാൻ ആരെയും കാണാറില്ല...
ദേ.. ആ പാടത്തിന് അപ്പുറത്ത് ഒരു കളപ്പുരയുണ്ട്.. ഉച്ച ഉറക്കം കഴിയുമ്പോൾ അവിടെ എത്തും...
അത്യാവശ്യം അച്ചാൽ ഒരു നാലുമണിയോട് കൂടി കളപ്പുരയിൽ എത്തിക്കോളൂ...
അയാൾ പറഞ്ഞത് പോലെ അന്ന് വൈകുന്നേരം നാലുമണിക്ക് ഔതകുട്ടിയും സൂസമ്മയും നമ്പ്യാരുടെ കളപ്പുരയിൽ എത്തി...
കളപ്പുര തന്നെ ഒരു ബംഗ്ലാവ് പോലെ വലുതായിരുന്നു...ഇന്നത്തെ രീതിക്ക് പറഞ്ഞാൽ ഒരു ഔട്ട് ഹൗസ്...
അവിടെ ഒരു അമ്പതിനു മേൽ പ്രായമുള്ള ഒരാൾ വരാന്തയിൽ ഇരിപ്പുണ്ട്...
ഔതകുട്ടിയെ കണ്ട് അയാൾ മുഖം മേലേക്ക് ചലിപ്പിച്ച്
💬 Comments
View all comments