0%

Chapter Title : കുട്ടി സ്റ്റോറി സീരീസ് 3 [Achuabhi]

Author : Achuabhi Read All Parts 2.6K

കെട്ടിയചെറുക്കന് വേറെ ഒരുത്തിയുമായി വഴിവിട്ട ബന്ധം."" അവന്റെ വീട്ടുകാർക്കൊക്കെ നേരുത്തെ അറിയാവുന്ന കാര്യം ആയിട്ടുപോലും എല്ലാം മറച്ചുവെച്ചു ആതിരയുടെ ജീവിതംകൂടി ഇല്ലാതാക്കികളഞ്ഞു.""

ആ ബന്ധമൊഴിഞ്ഞതു മുതൽ ഈ വീട്ടി നിന്ന് അവൾ പുറത്തോട്ടു പോയിട്ടില്ല."" എപ്പഴും മുറിയിൽ തന്നെയാണ് ………………… എന്ത് സുന്ദരിയാണ് പെണ്ണ്... 26 വയസേ ആയിട്ടുള്ളു അപ്പോഴേക്കും ഈ ഗതിയായി നല്ല വിദ്യാഭ്യാസവും അവൾക്കുണ്ട്.

എടി മോളെ"" ഞാൻ ഒരു കാര്യം പറയട്ടെ നിന്നോട്."

എന്താണ് ??

നീ എന്റെ കൂടെ കടയിൽ വരുന്നോ ? നിന്റെ വിദ്യഭ്യാസത്തിനു പറ്റിയ ജോലി ഒന്നുമല്ല അവിടെ... ഈ ജീവിതകാലം മുഴുവൻ പട്ടിണിയില്ലാതെ കഴിയാനുള്ളത് ഉണ്ടാക്കിവെച്ചിട്ടാണ് നിന്റെ അച്ഛനും പോയത്.. എന്നും ഇങ്ങനെ ആകാതിരിക്കുമ്പോൾ ഒരു വിഷമം ആണ് പെണ്ണേ."" പുറത്തോട്ടൊക്കെ ഇറങ്ങിയാൽ മാറാവുന്ന പ്രശ്നങ്ങളെ ഇപ്പം നിനക്കുള്ളു.

ഞാൻ ഇല്ല ഇത്താ."" തുണിക്കടയിൽ വന്നു ജോലിചെയ്യാനുള്ള നാണക്കേട് കൊണ്ടൊന്നുമല്ല."" ആളുകളെയൊക്കെ ഫേസ് ചെയ്യാൻ ഒരു മടിയാണ്.

നീ എന്തിനാണ് ആളുകളെ നോക്കുന്നത്. അവരാണോ നിനക്ക് ചിലവിനു തരുന്നത് "" എപ്പഴും ഇങ്ങനെ ഓരോന്നും ചിന്തിച്ചു മുറിയിൽ തന്നെ ഇരുന്നോ നീ. നിന്റെ അമ്മയുടെ വിഷമം എങ്കിലും നിനക്ക് മനസിലാക്കിക്കൂടെ.""

ആ സംസാരം ശരിക്കും ആതിരയുടെ നെഞ്ചിൽ തന്നെ തറച്ചു. അവളുടെ കണ്ണുകൾ നിറയുന്നതുകണ്ടാ അസീന അരികിലേക്ക് ചെന്നു മുടിയിൽ തലോടി ……

അവൾ കണ്ണുകൾ തുടച്ചു...

ഞാൻ വരാം ഇത്താ."" ഇത്ത പറഞ്ഞത് ശരിയാണ് നാട്ടുകാർ അല്ലല്ലോ എനിക്കും അമ്മയ്ക്കും ചിലവിനു തരുന്നത്..""

മ്മ്മ്."" അസീന മൂളികൊണ്ടു വെള്ളവുമായി വീട്ടിലേക്കു പോയി. ഉടനെ തന്നെ ഫോൺ

💬 Comments

View all comments