0%

Chapter Title : കുറ്റവും ശിക്ഷയും 1 [Flying Monk]

Author : Flying Monk Read All Parts 88.3K

കഴിക്കാനുള്ളത് അടച്ചു വെച്ചിട്ടുണ്ട്,അത് ഒന്ന് തുറന്നു നോക്കിയതും എന്റെ മൂഡ് മൊത്തം പോയി.അങ്ങനെ ഓഫീസ് റൂമിൽ കയറി ഫയലുമെടുത്ത് ഇറങ്ങാൻ നിന്നതും ആ പാത്രത്തിൽ വീണ്ടുമെന്റെ കണ്ണുടക്കി.കഴിച്ചില്ലെങ്കിൽ അമ്മ പിന്നെ പച്ച വെള്ളം പോലും തരില്ല എന്നോർത്തതും ഞാൻ ആ പാത്രം തുറന്ന് അതിലെ ഉപ്പുമാവെടുത്ത്

കഴിച്ചു.എത്ര പറഞ്ഞാലും ഈ പണ്ടാരം തന്നെ പിന്നേം പിന്നേമുണ്ടാക്കും പിന്നെ ഒണക്ക പുട്ടും...വേറെ എത്ര നല്ല സാധനങ്ങളുണ്ട്...ആരോട് പറയാൻ ആര് കേൾക്കാൻ...അങ്ങനെ അതും കഴിച്ച് പാത്രവും കഴുകി ഞാൻ ഇറങ്ങി.ഓഫീസിലെത്തി വണ്ടിയും പാർക്ക് ചെയ്ത് ഞാൻ അകത്തോട്ടു കയറി.എന്നെ കണ്ടതും അറിയാവുന്ന പലരും എന്നെ നോക്കി

ചിരിച്ചു,അവർക്കും തിരിച്ചു ചിരിയും കൊടുത്ത് കൊണ്ട് ഞാൻ എൻക്വയറി ഡെസ്കിൽ അമ്മ എവിടെയാണെന്ന് ചോദിച്ചതും ക്യാബിനിലുണ്ടെന്ന് മറുപടി കിട്ടി.അത് കേട്ടതും ഞാൻ അമ്മയുടെ ക്യാബിനിലേക്ക് നടന്നു.അടഞ്ഞു കിടന്ന ഡോർ ഒന്ന് നോക്ക് പോലും ചെയ്യാതെ തുറന്ന് അകത്തു കയറിയതും കണ്ടു ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത

മുഖവുമായി മുന്നിലിരിക്കുന്നവരോട് ആക്രോശിക്കുന്ന അമ്മയെ.അത് കണ്ടതും ഞാൻ തുറന്ന അതേ പോലെ വാതിലടച്ച് പുറത്തേ വെയ്റ്റിംഗ് ഏരിയയിലെ ചെയറിലിരുന്നു.ഇതിവിടെ വന്നാൽ എനിക്ക് സർവ്വ സാധാരണയാണ് എന്ന് വന്നാലും ഇങ്ങനെയെന്തേലും കാണും.അങ്ങനെ വെയ്റ്റിംഗ് ഏരിയയിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ അവിടമാകെ ഓടി നടന്നു,അവസാനമത് "സുചിത്ര ശ്രീധർ IPS,ADGP" എന്ന

ബോഡിൽ വന്നു നിന്നു.അതേ ഈ നഗരത്തിന്റെ ADGP യുടെ ഒരേയൊരു പുത്രനാണ് നോം,Mr.സായ് കിരൺ എന്ന കണ്ണൻ,സൽഗുണ സമ്പന്നൻ.ഇപ്പൊ ഡിഗ്രീം കഴിഞ്ഞ് വീട്ടിൽ ചൊറീം കുത്തിയിരിക്കുന്നു.ഒന്നിനും ഇപ്പൊ പോണ്ടാ എന്നാണ് IPSക്കാരിയുടെ ഉത്തരവ്,അത് കൊണ്ട് വീട്ടിൽ സുഖവാസം,അതിനും കുറച്ചു

💬 Comments

View all comments