Chapter Title : കുറ്റവും ശിക്ഷയും 1 [Flying Monk]
കാരണങ്ങളുണ്ട്,എല്ലാം ആദ്യമേ പറഞ്ഞ എന്താ ഒരു ത്രില്ല്...
അങ്ങനെയിരുന്ന് കുറച്ചു നേരം കഴിഞ്ഞതും 2 ഖദർ വസ്ത്രധാരികൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.മുഖം കണ്ടിട്ട് ട്രൗസർ കീറിയ മട്ടുണ്ട്.അവര് ഇറങ്ങി പോയതും ഞാൻ അകത്തേക്ക് കയറി.
"കണ്ണാ...ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഓഫീസിലേക്ക് വരുമ്പോ ഡോർ നോക്ക് ചെയ്തിട്ടേ അകത്തോട്ടു കയറാവൂയെന്ന്..."എന്നെ കണ്ടതും അവരോടുള്ള ദേഷ്യമടങ്ങാതെ അമ്മ എന്റെ നേരെ ചാടി.
"ആഹ്...മറന്നോയി ഇനി അടുത്ത തവണ നോക്കാം..."എന്നും പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ മുന്നിലുള്ള കസേരയിലേക്കിരുന്നു.
"അപ്പോളും നിനക്ക് അതിൽ ഉറപ്പ് ഇല്ലാലെ..."വീണ്ടും ചാടൽ
"ഹാ...ഒന്നടങ്ങെന്റെ പോലീസേ..."എന്നും പറഞ്ഞു ഞാൻ കയ്യിലിരുന്ന ഫയൽ അമ്മക്ക് നേരെ നീട്ടി.
"എന്തോ കാര്യമായ പ്രശ്നമായിരുന്നെന്ന് തോന്നണു...നല്ല ദേഷ്യത്തിലായിരുന്നല്ലോ...?"അമ്മ ഫയൽ വാങ്ങിയതും ഞാൻ ചോദിച്ചു.
"ഒരു കൊച്ചു കുഞ്ഞിന് മയക്കു മരുന്നും കൊടുത്ത് പിച്ചി ചീന്തിയവന് വക്കാലത്തും കൊണ്ട് വന്നേക്കുവാ രണ്ടും കൂടെ...അവന്റെയൊക്കെ മക്കൾക്കാണ് ഇത് വല്ലോം പറ്റിയെങ്കിൽ ഇവനൊക്കെ ഇങ്ങനെ വന്നിരിക്കുമോ...?"
അമ്മ ആ ഫയൽ മറിച്ചു നോക്കി കൊണ്ട് അവരോടുള്ള ദേഷ്യത്തിൽ എനിക്ക് മറുപടി തന്നു.അത് കേട്ടതും എനിക്കും എന്റെ ചോര തിളച്ചെങ്കിലും ഞാൻ അടങ്ങിയിരുന്നു.
"അത് വിടമ്മ ഇങ്ങനെയെന്തൊക്കെ കാണുന്നതാ...ഇങ്ങനെ പ്രഷർ കയറ്റാതെ കൂളായെ..." ഞാൻ അമ്മയുടെ വലിഞ്ഞു മുറുകിയുള്ള ഇരിപ്പ് കണ്ടു പറഞ്ഞു.
"എന്നാലും അവർക്ക് എങ്ങനെ തോന്നി അവനൊക്കെ വേണ്ടി വക്കാലത്തും കൊണ്ട് വരാൻ..." അമ്മ വീണ്ടും അത് തന്നെ പറഞ്ഞു.
"ഹാ...അത് വിടന്നേ...അത് തന്നെ ആലോചിച്ചോണ്ടിരുന്നിട്ട് എന്ത് കിട്ടാനാ...അവനൊക്കെയുള്ളത് ദൈവം കൊടുത്തോളും..."ഞാൻ എണീറ്റ് അമ്മയുടെ പുറകിലേക്ക് ചെന്ന് അമ്മയുടെ ഷോൾഡറിൽ
💬 Comments
View all comments