Chapter Title : കുടുംബ കൂട്ടായ്മ [Soman]
എന്ത് അധ്വാനിച്ചിട്ടും കാര്യമില്ല, ഒരുരൂപ വീട്ടിച്ചിലവിന് നൽകാത്ത പാഴ്‌ജന്മങ്ങൾ. മകനു വേണ്ടി ഒരുപാട് ആലോചനകൾ നോക്കിയെങ്കിലും അപ്പന്റെയും മകന്റെയും ഈ സ്വഭാവത്തിന് ആരാണ് പെണ്ണ് കൊടുക്കുക.
ജോലി ചെയ്യുന്ന ക്ഷീണത്തെക്കാളും കുടിച്ചു വന്നു കാണിക്കുന്ന അപ്പന്റെയം മകന്റെയും പരാക്രമങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്.
തന്റെ അവസ്ഥ മനസ്സിലാക്കി കുടുംബക്കാരും അയൽവാസികളും പോലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും രമയ്ക്ക് അതിനു കഴിയുമായിരുന്നില്ല. തന്റെ വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുന്നു.
പതിവുപോലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വന്ന് വീണ്ടും തൊഴുത്തിലുള്ള ജോലികൾ തീർത്തു അടുക്കളയിലേക്ക് കയറി. വൈകുന്നേരം ആയപ്പോൾ ഭർത്താവും മകനും ജോലി കഴിഞ്ഞു വന്നു. കുളിചിട്ടു പുറത്പോയാൽ ഇനി രണ്ടാളും വരുന്നത് നാല് കാലുകളിൽ ആയിരിക്കും. അതുമാത്രമല്ല അപ്പനും മകനും പരസ്പരം വിളിക്കുന്ന ചീത്ത ഏഴു വീടു കേൾക്കും.
രമയെ സംബന്ധിച്ച് ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. രാത്രി എട്ട് മണി ആയപ്പോഴേക്കും ഭർത്താവ് കയറി വന്നു. അപ്പനും മകനും പരസ്പരം കണ്ടാലേ പ്രശ്നമുള്ളൂ. അതുകൊണ്ട് അതിയാൻ വലിയ ബഹളമില്ലതെ വന്നു. കയ്യിൽ കുടിച്ചതിന്റെ ബാക്കി അൽപ്പം കുപ്പിയിൽ ഇരിക്കുന്നത് കണ്ടൂ. അവർ അയാൾക്ക് ചോറ് വിളമ്പി വച്ചു.
കുപ്പിയിലെ ബാക്കി അകത്താക്കി കൊണ്ട് അയ്യാൾ കഴിക്കാൻ ഇരുന്നു. കഴിച്ചതായി വരുത്തി തീർക്കാൻ അൽപ്പം കഴിച്ചിട്ട് അയ്യാൾ എഴുന്നേറ്റ് പോയി. അയ്യാൾ കഴിച്ച പാത്രം കഴുകിയിട്ട് വീണ്ടും മകന് വേണ്ടി അവർ കാത്തിരുന്നു. അൽപ്പം സമയം കഴിഞ്ഞിട്ടും മകനെ കാണാത്തത് കൊണ്ട് അവർ അത്താഴം കഴിച്ചു. റൂമിൽ നിന്നും ഭർത്താവിന്റെ കൂർക്കം വലി പുറത്തുവരെ കേൾക്കാം.
💬 Comments
View all comments