Chapter Title : കുടുംബം 3 [Binu]
? മുത്തച്ഛൻ ചോദിച്ചു
" എൻ്റെ ഒരു കൂട്ടുകാരൻ പഠിക്കാൻ പണമില്ലാതെ വിഷമിക്കുന്നു അവൻ്റെ അച്ഛനും അമ്മയും മരിച്ചു അവൻ വാടക വീട്ടിൽ ആണ് താമസം ഇടക്ക് ജോലിക്ക് പോയി ആണ് പഠിക്കാൻ പണം കണ്ടെത്തുന്നത് ബന്ധുക്കൾ ആരും ഇല്ല. അവൻ്റെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം കഴിച്ചത് ആണ്.കടം കയറി അവർ ആൽമഹത്യ ചെയ്തു.എനിക്ക് അവൻ്റെ വിഷമം കണ്ട് ആകെ വിഷമം ആണ് ഒന്ന് സഹായിക്കുമോ പ്ലീസ് മുത്തഛാ..." അവൻ്റെ കണ്ണുകൾ നിറഞ്ഞു
" അത്രേ ഉള്ളൂ അത് ഞാൻ ഏറ്റു നീ അവൻ ഇവിടെ വരെ വരാൻ പറയണം " മുത്തച്ഛൻ പറഞ്ഞു
അവനു സന്തോഷം ആയി.അവൻ പിറ്റേന്ന് വീട്ടിൽ വന്നു.മുത്തച്ഛൻ വീട്ടിൽ ഉണ്ടായിരുന്നു.അവൻ ഹാളിൽ നിന്നു ഞാനും വിനുവും സെറ്റിയിൽ ഇരുന്നു
"നീ അവിടെ ഇരിക്ക് " മുത്തച്ഛൻ അവനോടു പറഞ്ഞു. വിനു അവനെ പിടിച്ചു ഇരുത്തി.
"നിൻ്റെ പേര് എന്താ... ?" മുത്തച്ഛൻ ചോദിച്ചു
"അനുരാഗ്.. അനു എന്ന് എല്ലാവരും വിളിക്കും" അവൻ ബഹുമാനത്തോടെ പറഞ്ഞു.
"അച്ഛൻ്റെയും അമ്മയുടെയും നാട് എവിടെയാ..? "
മുത്തച്ഛൻ ചോദിച്ചു
"അറിയില്ല " അവൻ മറുപടി പറഞ്ഞു
" ബന്ധുക്കൾ...?" മുത്തച്ഛൻ പിന്നെയും ചോദിച്ചു
"ആരെയും അറിയില്ല " അവൻ മറുപടി പറഞ്ഞു.മുത്തച്ഛൻ്റെ മുഖം തെളിഞ്ഞു.
" മോളെ... ആ.. കവർ ഇങ്ങ് കൊണ്ടുവാ... " മുത്തച്ഛൻ പറഞ്ഞു അമ്മ ഒരു കവർ മുത്തച്ഛൻ്റെ കയ്യിൽ കൊടുത്തു
" നിനക്ക് ബന്ധുക്കളോ.... സ്വന്തകാരോ ഇല്ലെങ്കിൽ
ഈ പണം നിനക്ക് സ്വീകരിക്കാം പക്ഷേ പഠനം കഴിഞ്ഞു ഇങ്ങ് വരണം ഇവിടെ ഞങ്ങളുടെ മക്കളുടെ കൂടെ ജീവിക്കണം മക്കളിൽ ഒരാളായി.
പിന്നെ ജോലിക്ക് പോകാൻ പാടില്ല ഇവിടുത്തെ സ്ഥാപനങ്ങൾ നോക്കി നടത്തണം. ഇവരിൽ ഒരാളായി നിന്നെ തിരക്കി ആരും ഇങ്ങോട്ട് വരാൻ പാടില്ല കണ്ടീഷൻ
💬 Comments
View all comments