0%

Chapter Title : കുടുംബം 3 [Binu]

Author : kkstories Read All Parts 988

കഴിക്കാം " അവൻ താഴേക്ക് ഇറങ്ങി ഞാനും അവൻ്റെ കൂടെ പോയി. ഞങ്ങൾ ഇരുന്നു. ഇലക്കറികളും പച്ചക്കറികളും മീൻ വറുത്തതും ഒരു മോരും അടിപൊളി അവൻ ഇരുന്നു വെട്ടി വിഴുങ്ങുന്നു.രണ്ടുതരം ഇല തോരൻ വച്ചത്. അവിയൽ സാമ്പാർ നല്ല നെയ്മീൻ വറുത്തത് രണ്ടു കഷണം പിന്നെ മോരും

"അമ്മായി ഒറ്റക്ക് ആണോ ഇതൊക്കെ ഉണ്ടാക്കിയത്

നല്ല രുചി ഉണ്ട് കേട്ടോ..." ഞാൻ അമ്മായിയെ പുകഴ്ത്തി. അമ്മായി ചിരിച്ചു

" മക്കള് നല്ല വിറ്റാമിൻ ഉള്ള ഭക്ഷണം കഴിച്ച് വളരണം

അത് എൻ്റെ കൈ കൊണ്ട് ഉണ്ടാക്കണം അത് എനിക്ക് നിർബന്ധം ആണ്." അമ്മായി പറഞ്ഞു

" എൻ്റെ അമ്മേകൂടി ഇതൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കണം അമ്മായി " ഞാൻ പറഞ്ഞു

" നിൻ്റെ അമ്മയെ നമുക്ക് എല്ലാം പഠിപ്പിക്കണം കല്യാണം കഴിഞ്ഞു മൂന്ന് മാസം മാത്രേ നിൻ്റെ ഇവിടെ ഉണ്ടായുള്ളൂ അത് കഴിഞ്ഞു നിൻ്റെ അച്ഛൻ്റെ കൂടെ കൊച്ചിക്ക് പോയില്ലേ..? ഇനി ഞങൾ എല്ലാം പഠിപ്പിക്കാം" അമ്മായി പറഞ്ഞു

" മുത്തശ്ശി ഓരോന്ന് പറഞ്ഞു അവൻ്റെ മൂഡ് കളഞ്ഞു ഇനി അമ്മയും കൂടി..." അവൻ അമ്മായിയെ നോക്കി.ഞാൻ കഴിപ്പു നിർത്തി കുനിഞ്ഞു ഇരുന്നു

" ടാ.... കഴിക്കെടാ.... മോനെ... നീ... മോൻ അല്ലേ..? " അമ്മായി അടുത്ത് വന്നു എൻ്റെ തലയിൽ തലോടി ഞാൻ അമ്മായിയെ നോക്കി.അമ്മായിയുടെ കണ്ണ് നിറഞ്ഞു

" മോനെ ഞാൻ കഷ്ടപ്പെട്ട് ഇതൊക്കെ ഉണ്ടാക്കിയിട്ട് കഴിക്കാതെ ഇരുന്നാൽ എനിക്ക് വിഷമം വും ഞാൻ വാരി തരാം... " അമ്മായി ചോറ് എനിക്ക് വാരി

തന്നു ഞാൻ കഴിക്കാൻ തുടങ്ങി

"കണ്ടോ സ്വന്തം മോൻ അടുത്ത് ഇരിക്കുമ്പോൾ മരുമോന് വാരി കൊടുക്ക്..! കണ്ടോ ചേട്ടാ... നമ്മൾ

ഇപ്പൊ ആരായി... " അകത്തേക്ക് വന്ന വീണയാണ് അത് പറഞ്ഞത്. അവൻ ചിരിച്ചു.

" ഇവനും എൻ്റെ മോൻ തന്നെയാണ് മോളെ..... ഞാൻ പ്രസവിക്കാത്ത എൻ്റെ പോന്നു മോൻ " അമ്മായി എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.

ഞാൻ ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു. ഞങ്ങൾ രണ്ടു പേരും

💬 Comments

View all comments