Chapter Title : കുടുംബം 3 [Tyrion Lannister]
കഴിച്ചോ?
കണ്ണൻ : ആ കുഞ്ഞേട്ടത്തി കഴിച്ചു.
അപ്പു : നിനക്ക് വയ്യെങ്കി ഇന്ന് പോണ്ടെടാ കണ്ണാ.
കണ്ണൻ : ഇല്ല കൊച്ചേട്ടത്തി കുറച്ചു അസ്സയിന്മെന്റ് തീർക്കാനുണ്ട്. അതോണ്ട് പോയെ പറ്റൂ.
അപ്പു : എന്നാ ശെരി. ഒട്ടും വയ്യെങ്കിൽ ഉച്ചക്ക് ഇങ്ങു വാ.
കണ്ണൻ : നോക്കാം.
കൈ കഴുകി ബാഗും എടുത്തു കണ്ണൻ നേരെ കോളേജിലേക്ക് പോകാൻ ഇറങ്ങി.
കണ്ണൻ : കുഞ്ഞേട്ടത്തി ഞാൻ പോവാണേ.
അതു കേട്ടതും അപ്പു മുഖം ചുള്ക്കികൊണ്ട് "അതെന്താടാ കണ്ണാ നീ അഞ്ജുവിനോട് മാത്രേ പറയോളാ? ഞാനും നിന്റെ ഏട്ടത്തിയാണ്."
കണ്ണൻ അപ്പുവിന്റെ വലത്തേ കവിളിൽ പിച്ചിക്കൊണ്ട് " സോറി എന്റെ കൊച്ചേട്ടത്തി ഞാൻ പോണു "
അപ്പു അവന്റെ ചെവിയിൽ പിച്ചിക്കൊണ്ട് "മതി മതി സുഖിപ്പിച്ചത് മോൻ വേഗം പോകാൻ നോക്ക് സമയം ഒരുപാടായി.
കണ്ണൻ : എന്നാ ശെരി ഏട്ടത്തിമാരെ ഞാൻ പോണു. ഇനി ഇപ്പൊ രണ്ടുപേരോടും പറഞ്ഞില്ലാന്നു വേണ്ട .
അതും പറഞ്ഞ് ചിരിച്ചു കൊണ്ട് കണ്ണൻ ഗേറ്റും കടന്ന് പോയി.
"ചെറുക്കന്റെ ഒരു കാര്യം" എന്ന് അഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു.
അതുകേട്ടു അപ്പുവും "അതേ അതേ "
അഞ്ജു : അപ്പു ഞാൻ ഒന്ന് വീട്ടില് വിളിച്ചിട്ട് വരാം നീ ഒന്ന് ആ മേശയിൽ നിന്ന് ബാക്കി ഫുഡും പ്ലേറ്റൊക്കെ എടുത്തു വെക്കോ?
അപ്പു : ആടി ഞാൻ എടുത്തു വെയ്ക്കാം
ശെരി ഞാൻ ദാ വരുന്നു എന്നും പറഞ്ഞു അഞ്ജു മുറിയിലോട്ട് പോയി.
പിറകെ അഞ്ജു അടുക്കളയിലേക്കും.
പോകുമ്പോൾ അപ്പുവിന്റെ
💬 Comments
View all comments