Chapter Title : കുടുംബപുരാണം 10 [Killmonger]
കഴിഞ്ഞപ്പോൾ ജീപ്പും ആയി മിഥു വന്നു… ഞാൻ മിഥുനെ മാറ്റി ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു…ഉമ പിന്നിലും… “നീ കടയുടെ താക്കോൽ എടുത്തില്ലേ…?? “ വണ്ടി സ്റ്റാർട്ടാക്കാൻ നിന്ന എന്നോട് മിഥു ചോദിച്ചു… “ശ്ശെടാ…മറന്ന്…മോളെ…ഒന്ന് ഓടിപോയി അമ്മച്ചന്റെ കയ്യിന്ന് ആ താക്കോൽ വാങ്ങിയേ.. “ ഞാൻ തിരിഞ്ഞ് ഉമയോട് കെഞ്ചുന്ന ഭാവത്തിൽ പറഞ്ഞു… അവൾ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കി, എന്നിട്ട് ഇറങ്ങി ഓടി പോയി താക്കോലും ആയി വന്നു.. .
അങ്ങനെ ഞങ്ങൾ കഥയും പറഞ്ഞു പോകുമ്പോൾ ആണ് കണ്ട് പരിചയം ഉള്ള രണ്ട് ബാക്ക് ആടി ആടി പോകുന്നത് കണ്ടത്... “ടാ…അത് അതു വാ.. നീ ഒന്ന് വണ്ടി അവരുടെ അടുത്ത് ചവിട്ടിയെ …” മിഥു പെട്ടെന്ന് പറഞ്ഞു… ‘ഒന്ന് അതുല്യ ആണേൽ മറ്റേത് അമ്മു ആയിരിക്കും..പൊളിച്ചു…’?? ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവരുടെ മുൻപിൽ വണ്ടി ചവുട്ടി.. “എങ്ങോട്ടാ.. രണ്ടാളും കൂടെ…?? “ ഞാൻ വണ്ടിക്ക് പുറത്തേക്ക് തല ഇട്ട് അമ്മുവിനോട് ചോദിച്ചു… “അഹ്…നിങ്ങൾ ആണോ…. ഞാൻ ഒന്ന് പേടിച്ചു…. ഞങ്ങൾ ചുമ്മ നടക്കാൻ ഇറങ്യേതാ…
നിങ്ങൾ എങ്ങോട്ടാ..?? “ “ഞങ്ങൾ കട വൃത്തി ആക്കാൻ വേണ്ടിപോകുവാ…ഫ്രീ ആണേൽ നിങ്ങളും പോരെ…വൈകീട്ട് പോകുമ്പോൾ ഇവന്റെ ചായ കടേന്നു പൊറാട്ടയും ബീഫും വാങ്ങി തരാം…പിന്നെ ഉമയ്ക്ക് ഒരു കമ്പനി ആവും.. “ “എന്നാൽ ഒക്കെ…” അമ്മു അപ്പൊത്തന്നെ അതുല്യയുടെ കൈ പിടിച്ചു വണ്ടിയുടെ പിന്നിൽ കയറി… “അഹ്…വണ്ടി പൊട്ട്…” അമ്മു പിന്നിൽ വിളിച്ചു പറഞ്ഞു… “അല്ല ഇന്ന് അതുല്യക്ക് ക്ലാസ്സ് ഇല്ലേ…?? “ “ഇല്ല ഇന്ന് ന്തോ പരിപാടി ണ്ട്…അതോണ്ട് ലീവ് ആണ്…” അതുല്യ പറഞ്ഞു… “അഹ്…”
ഞാൻ വണ്ടി സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി.. വണ്ടിയിൽ കയറിഎപ്പിഴേക്കും പെൺ പട സംസാരം തുടങ്ങി… സ്ഥലം എത്തുന്നത് വരെ സ്വര്യം തന്നില്ലാ…പിന്നിൽ നിന്ന് കല പില കല പില ന്ന് ചിലച്ചോണ്ട് ഇരിക്കുന്നു… കടയുടെ മുൻപിൽ വണ്ടി നിർത്തി…അവർ എല്ലാവരും ഇറങ്ങി ഞാൻ വണ്ടി ഒന്ന് ഒതുക്കി വച്ചു… കടയുടെ ഷട്ടർ പൊന്തിച്ച് ഞങ്ങൾ ഉള്ളിലേക്ക് കയറി… “ഇത്
💬 Comments
View all comments