0%

Chapter Title : കുടുംബപുരാണം 2 [Killmonger]

Author : Kambikathakal Read All Parts 802

ചോദിച്ചു...

""ഒന്ന് വലിച്ചാലോ " മിഥു

"മച്.. എനിക്ക് രണ്ടെണ്ണം അടിച്ചാലേ വലിക്കാൻ മൂഡ് വരും ""ഞാൻ അവനെ നോക്കി താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..

""ഓഹ്.. ഇങ്ങനത്ത ഒരു സാധനം..."മിഥു എന്നെ ഒന്ന് പുച്ഛിച്ചു

"എന്തായാലും ഞാൻ വലിക്കാൻ പോവാ.. ഫുഡ്‌ അടിച്ച ഇത് വലിച്ച ഒരു സുഖവ..."മിഥു

"അഹ്.. നീ എന്തേലും കാണിക്ക് ""ഞാൻ

അവൻ അതും പറഞ്ഞു ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഗോൾഡ് ന്റെ ഒരു സിഗററ്റും ഒരു തീപ്പെട്ടിയും എടുത്ത് കത്തിച്ച വലിക്കാൻ തൊടങ്ങി...

ഞങ്ങൾ അങ്ങനെ നടന്ന് പാടവരമ്പത്തൂടെ ഒക്കെ പോവുകയ്യായിരുന്നു...

അപ്പൊ ഉണ്ട് കുറച്ചു അപ്പുറത്തുകൂടെ ഒരു പെണ്ണ്... ഒരു പച്ച പാവാടയും ടോപ്പും ഇട്ട് മുടി ഒക്കെ പിന്നി, നെറ്റിയിൽ ഒരു ചന്ദന കുറിയും തൊട്ട് ഒരു ഇരു നിറക്കാരി തൂക്ക് പാത്രം പിടിച്ചോണ്ട് പാട വരമ്പത്തുകൂടെ ഓടുന്നു...

""ഏതാടാ ആ പെണ്ണ്..??"ഞാൻ എന്റെ പിന്നിൽ സികിരേറ്റും പുകച്ചു മുണ്ടും മടക്കി കുത്തി വരുന്ന മിഥുനോട് ചോദിച്ചു

""അതിനെ വിട്ട് പിടി മോനെ... അതിന് ആൾറെഡി ഒരു ആൾ ഉണ്ട് ""മിഥു

അവൻ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്.... ഞാൻ നോക്കുന്നത് കണ്ട് അവൻ ഒരു ചമ്മിയ ചിരി പാസാക്കി...

"ഇതെപ്പോ വലിച്ചു ഈ ലൈൻ ""ഞാൻ

""അതൊക്കെ ണ്ട് മോനെ... ""മിഥു

""എടാ ഭീകരാ... നീ ആൾ കൊള്ളാലോ ""ഞാൻ അവനെ ഒന്ന് പുകഴ്ത്തി... കാര്യങ്ങൾ ഒക്കെ ഒന്ന് ചികഞ്ഞ് പുറത്താക്കണമല്ലോ... അത് കൊണ്ട്

💬 Comments

View all comments