Chapter Title : കുടുംബപുരാണം 3 [Killmonger]
മിഥുനെ കണ്ടത് , ഞാൻ അമ്മയോട് ഇപ്പോ വരാം എന്ന് പറഞ്ഞ അവന്റെ അടുത്തേക്ക് നടന്നു , അവൻ ഒരു തെങ്ങ് ചാരി ആണ് നിൽപ്പ് .
“ഡ , നോക്കി നിന്നില്ലേല് തേങ്ങ വീണു തല പൊളിയും .” എന്നു പറഞ്ഞു അവന്റെ പുറത്ത് ഒറ്റ അടി .
അവൻ ചാടി തിരിഞ്ഞ് , അപ്പോഴാണ് ഞാൻ അവിടെ അതുല്യയെ കാണുന്നത്, അവൾ തെങ്ങിന്റെ മറവില് നിലകുന്നത് കൊണ്ട് ഞാൻ കണ്ടില്ല .
“ ഓഹ് ,സോറി പെങ്ങളെ , നിങ്ങള് ഇവിടെ സൊള്ളുകയായിരുന്നോ , ഞാൻ കണ്ടില്ല , വെരി സോറി .”
“എന്ന ചേട്ടാ ഞാൻ പൊവ്വ , നാളെ കാണാം .”അതുല്യ
“ശെരി അതു , നോക്കി പോണേ .”മിഥു
അവൾ എന്നെ ഒന്ന് കാലിപ്പിച്ച് നോക്കി തിരിഞ്ഞ് നടന്നു ,
“നീ എവിടുന്ന് വന്നട മരഭൂതമേ .”മിഥു
“സോറി അളിയാ നീ കലിപ്പാകല്ലേ , ഞാൻ കണ്ടില്ല .” യദു
“മമ് “ മിഥു
“കൊറേ നേരം ആയോ നീ വന്നിട്ട്.”യദു
“ഇല്ലാട ഇപ്പോ ഏത്തിയേതെ ഉള്ളൂ , അവൾ വിളിച്ച് ,അതോണ്ട് വന്നതാ .”മിഥു
“ഞാനും വിചാരിച്ച് നീ പെട്ടെന്ന് നന്നായി പോയോ ന്ന് .”യദു
“പോടാ ,പോടാ .” മിഥു
“അല്ലട , അവൾ ഒറ്റക്കാണോ വന്നത് ?.”യദു
“അല്ല , അവൾഡേ ചേച്ചി ഉണ്ട് കൂടെ .”മിഥു
“എഹ് , എവിടെ ഞാൻ കണ്ടില്ലയാലോ .” ഞാൻ അവിടെ മൊത്തം തല തിരിച്ച് നോക്കി .
💬 Comments
View all comments