Chapter Title : കുടുംബപുരാണം 4 [Killmonger]
ഹോൾസേൽ ഷോപ്പില് പോയി സാധനങ്ങളുടെ വിലയും മറ്റും അന്വേഷിച്ചു , അത് കഴിഞ്ഞ് ആലുമിനിയും ഫാബ്രികെഷൻ ൻടെ ആളുടെ അടുത്ത് പോയി കട ഓന്ന് റിഫബ്രിഷ് ചെയ്യാനുള്ള കാര്യങ്ങള് പറഞ്ഞു സേറ്റാക്കി .. അപ്പോഴേക്കും സമയം ഒരു 3 മണി ആയി , അവിടെ തന്നെ ഉള്ള നല്ല വെജ് ഹോട്ടൽ കയറി നല്ല ഊണ് കഴിച്ചു (കൊറേ കാലം ദുബായില് അല്ലേറുന്നോ , ബിരിയാണി ഒക്കെ മടുത്തു കാണും , പാവം )..
തിരിച്ചു വരുന്ന വഴി ..
മിഥു –“എടാ .. ദാ .. പോകുന്നു അതു .. നീ വണ്ടി അവരുടെ അടുത്ത് ഒതുക്ക് ..”
യദു –“ബാക്ക് കണ്ടു നിനക്ക് എങ്ങനെ മനസ്സിൽ ആയി അത് അവൾ ആണെന്ന് ?.”
മിഥു –“ ഞാൻ കുറച്ച് കാലം ആയി കാണുന്ന ബാക്ക് അല്ലേ മോനേ ദിനേശാ .. നീ വണ്ടി ഒതുക്കട മോനേ .. “
ഞാൻ വേഗം വണ്ടി അവരുടെ സൈഡിൽ നിർത്തി .. അവര് ഞെട്ടി തിരിഞ്ഞ് നോക്കി ..
മിഥു –“ഹെയ് , എവിടെ പോകുവാ .. ?”
അതു –“ഞങ്ങള് ഒന്ന് അമ്പലത്തില് ..”
അപ്പോഴാണ് ഞാൻ അവളുടെ കൂടെ നിൽകുന്ന സാദനത്തിനെ കണ്ടത് .. ഞെട്ടി പോയി ഞാൻ
“ഇതിനെ അല്ലേ പടച്ചോനേ ഞാൻ ഇന്നലെ കണ്ടത് , ഇത് ഇവളുടെ ചേച്ചി ആയിരുന്നോ , അടിപൊളി “
ഞാൻ മനസ്സിൽ ചിന്തിച്ചു ..
മിഥു –“ഡ ,, ഡ .. നീ ഇത് എന്ത് ആലോചിച്ചു നിക്കാ ..?”
അവൻ തട്ടി വിളിച്ചപ്പോ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്..
യദു –“എഹ് .. എന്താടാ ?..”
മിഥു –“മോനേ .. കുട്ടാ .. നീ വണ്ടി ഒന്ന് തരുമോ , ഞങ്ങള് ഒന്ന് ചുറ്റിട്ട് വേരാം ?..”
ഞാൻ അവനെ സംശയത്തോടെ തിരിഞ്ഞ് നോക്കി .. അവൻ പ്ലീസ്സ് എന്ന് കെഞ്ചുന്നത് പോലെ മുഖം ആക്കി ..
യദു –“അഹ് , എടുത്തോ ..
💬 Comments
View all comments