Chapter Title : കുടുംബപുരാണം 4 [Killmonger]
വാ . ചെറിയമ്മ നിനക്ക് ഇഷ്ടപ്പെട്ട ഉള്ളിവട ഉണ്ടാക്കുന്നുണ്ട് ..”
യദു –“അടിപൊളി “
ഞാൻ വേഗം റൂമിൽ പോയി കുളിച്ച് മാറ്റി താഴേയ്ക്ക് വന്നു ..
അപ്പോഴേക്കും അമ്മയും , ഉമയും , അമ്മമ്മയും വന്നിരുന്നു .. അവര് അടുക്കളേല് ആയിരുന്നു ..
അമ്മ –“പാവം കൊച്ച് .. എന്ത് ഐശ്വര്യം ആണെന്നോ അതിനെ കാണാൻ .. അതിനു ഇങ്ങനെ ഒരു ഗതി വന്നല്ലോ ..”
ഞാൻ മെല്ലെ ഉമയെ പുറകില് നിന്ന് തോണ്ടി .. അവൾ തിരിഞ്ഞ് നോക്കിയപ്പോള് ഞാൻ ‘എന്താ കാര്യം’ എന്ന രീതിയില് പുരികം പൊക്കി ..
ഉമ –‘ചേട്ടന്റെ അമ്മുക്കുട്ടിയുടെ കാര്യം തന്നെ ആണ് പറയുന്നെ “
യദു –“അമ്മുക്കുട്ടിയോ ? അതാരാ ?”
ഉമ –“ഓഹ് , ഒന്നും അറിയാത്ത പോലെ .. അമലേച്ചിയുടെ കാര്യമാ പറഞ്ഞേ “
യദു –“ഓഹ് ..!!!”
ഉമ –“അമ്മയ്ക്ക് ചേച്ചിയെ നല്ലതുപോലെ പിടിച്ച മട്ടാ ..”
യദു –“എഹ് ..?”
ഉമ –“അതേന്ന് .. ചേട്ടന് നന്നായി ചേരും എന്നൊക്കെ പറഞ്ഞു .”
യദു – “ഐഹ് അങ്ങനെ പറഞ്ഞോ ? കൊള്ളാം “
ഞങ്ങള് രണ്ടാളും തമ്മില് തമ്മില് നോക്കി ചിരിച്ചു ..
അമ്മ –“ആഹ് .. നീ ഇങ്ങ് വന്നേ .. ചോദിക്കട്ടെ ..”
വാതിൽ പടിയില് ചാരി നികുന്ന എന്നെ നോക്കി അമ്മ വിളിച്ചു ..
യദു –“എന്താ അമ്മേ ?”
വിനീതവിധേയനായി ഞാൻ ചെന്നു ..
അമ്മ –“മോന്റെ പരുപടി കൊള്ളാം .. അച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് മോന്റെ കലാപരുപാടികള് മൊത്തം ..”
ഞാൻ അതിനു ഒരു ചമ്മിയ ചീരി ചിരിച്ചു ..
അമ്മ –“ഓഹ് എന്താ ചിരി .. എന്തായാലും മോന്റെ സെലക്ഷൻ കൊള്ളാം , നല്ല കുട്ടി .. “
യദു –“അമ്മയ്ക്ക് ഇഷ്ടപ്പെട്ടോ .. “
അമ്മ –“എനിക്ക് എന്താ ഇഷ്ടപ്പെടായ്ക ..”
യദു –“അത് കേട്ടാ മതി “
അമ്മ അതിനു ഒന്ന് അർഥം വച്ചു മൂളി ..
💬 Comments
View all comments