Chapter Title : കുടുംബപുരാണം 6 [Killmonger]
പ്ലേ ചെയ്യുന്നുണ്ടായിരുന്നു ..
.
പാട്ടിന് അനുസരിച്ച് ഞാൻ ആക്ഷൻ ഒക്കെ ഇട്ട് പാടാൻ തുടങ്ങി ..
‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിലയിൽ ..
ഏഴു വർണങ്ങളും നീർത്തി
തളിരില തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായി
മൃദു പദമോടെ .. മധു മന്ത്രമോടെ
അന്നെനരികിൽ .. വന്നുവെന്നോ ..
എന്തേ .. ഞാനറിഞ്ഞില .. ഞാനറിഞ്ഞില ..’
.
.
പാട്ട് പകുതി ആയപ്പോൾ ..
അമ്മ –“അഹ് , ജൂനിയർ യേശുദാസ് വന്നേ ഫുഡ് ആയി , മോളേ നീ പോയി അമ്മച്ചനെ വിളിച്ചെ .. “
ഞാൻ ഉമയുടെ മടിയിൽ നിന്ന് എഴുന്നേറ്റു , അവൾ അമ്മച്ചനെ വിളിക്കാൻ ഉമ്മറത്തേക്ക് പോയി ..
ഞാൻ കുറച്ചു നേരം സോഫയിൽ ഇരുന്ന് ചെറിയമ്മയെ നോക്കി , ആ മുഖം ശാന്തവും , സന്തോഷകരവും ആയിരുന്നു , അമ്മയോട് എന്തോ പറഞ്ഞ് നിറഞ്ഞ് ചിരിക്കുന്നുണ്ട് .. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ സമാധാനം നിറയുന്നത് പോലെ തോന്നി ..
പെട്ടെന്ന്
അമ്മ –“ നീ ഇത് എന്ത് നോക്കി ഇരിക്ക , വന്ന് കഴിക്ക് .. “
ഞാൻ വേഗം എഴുന്നേറ്റ് പോയി കൈ കഴുകി , അമ്മച്ചൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ടേബിൾൻടെ തലപ്പത്ത് ഇരുന്നു ..
അമ്മമ്മ –“ മോനേ നീ സൈഡിൽ ഇരുന്നോ , അവിടെ അച്ഛന് ഇരുന്നോട്ടേ ..”
അമ്മച്ചൻ -“വേണ്ട ,.. എഴുനെൽപ്പിക്കണ്ട .. അവൻ അവിടെ ഇരുന്നോട്ടേ .. അവൻ അവിടെ ഇരിക്കേണ്ടവൻ തന്നെ ആണ് ..
💬 Comments
View all comments