Chapter Title : കുടുംബപുരാണം 7 [Killmonger]
വാങ്ങി , തിരിച്ച് വരാൻ നേരം ബീച്ച് കാണാൻ പെണ്ണുങ്ങള്ക്ക് പൂതി തോന്നി .. എന്നാൽ ആ പൂതി തീർത്ത് കളയാം എന്ന് പറഞ്ഞ് നേരെ ബീച്ചിലേക്ക് വിട്ടു ..
മിഥു വും അതു വും കടലിൽ തിരകളോട് കൂടെ കളിച്ച് അവരുടെ ലോകത്ത് നിന്നു .. ഞാനും അമ്മുവും ഉമയും അവരുടെ ഇടയിൽ കട്ടുറുമ്പ് ആവണ്ട എന്ന് വച്ച് മാറി ഇരുന്ന് ഉപ്പിലിട്ട മാങ്ങയും , പൈൻആപ്പിളും , നെല്ലിക്കയും , പാപ്പായയും , കാരറ്റും തിന്നു വയറ് കേടാക്കി ..
ഒരു 6 / 6:30 ഒക്കെ ആയപ്പോൾ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു .. മിഥു അതു വിന്റെ കൂടെ ഏറ്റവും പുറകിൽ ഇരുന്നപ്പോള് ഉമ എന്റെ കൂടെ മുൻപിൽ കോ ഡ്രൈവർ സീറ്റില് ഇരുന്നു .. അമ്മു ഞങ്ങളുടെ പുറകിലും .. അവൾ ഏന്തി വലിഞ്ഞു ഞങ്ങളോടെ സമാസരിച്ച് ആണ് ഇരിക്കുന്നത് ..
ടൌൺ കടന്ന് ഞങ്ങൾ നാട്ടിലേക്ക് ഉള്ള റോഡിൽ കടക്കുമ്പോള് ..
“അഹ് .. അടിപൊളി , ഇനി ഇതിൻടെ ഒരു കുറവേ ഇല്ലാതിരുന്നുള്ളൂ .. “
റോഡ് സൈഡിൽ നിന്ന് ഒരു പോലീസ്കാരൻ വണ്ടിക്ക് കൈ കാണിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു .. സംഭവം പോലീസ് ചെക്കിങ് ആണ് ..
ഞാൻ മെല്ലെ വണ്ടി സൈഡാക്കി .. അപ്പോൾ ഒരു പോലീസ് കാരൻ ഞങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു ..
ഞാൻ വേറുതെ തിരിഞ്ഞ് എല്ലാവരെയും നോക്കി .. റിയർ മിററിൽ കൂടെ അമ്മുവിനെ നോക്കിയ ഞാൻ കണ്ടു അവളുടെ മുഖം എന്തോ കണ്ട് പേടിച്ച് വിറങ്ങലിച്ചു നിൽക്കുന്നത് ..
.തുടരും ..
********************************************
ലൈക്കും കമെന്റും കുറഞ്ഞു വരുന്നു .. അതിന് കാരണം എന്റെ എഴുത്താണെങ്കില് ദയവായി അറിയിക്കുക .. എവിടെ എങ്കിലും ചില പിഴവുകളോ , മറ്റോ ഉണ്ടെങ്കില് നിങ്ങളുടെ അഭിപ്രായം അറിയിക്കൂ .. എന്നലല്ലേ ഞങ്ങളെ പോലുള്ള കഥകൃത്ത്കൾക്ക് ഇംപ്രൂവ് ചെയ്യാൻ പറ്റു ..
അതിനാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റിലൂടെ അറിയിക്കുക
💬 Comments
View all comments