Chapter Title : കുടുംബപുരാണം 7 [Killmonger]
(ആ മൂഡ് അല്ല കേട്ടോ ഉദേശിച്ചത് ഇത് നല്ല ബ്യുട്ടീഫുൾ ആയിട്ടുള്ള പ്രണയം എന്ന മൂഡ് ആണ് )
“മിറർ നേരെ ആക്കട പന്നി ..”
“നീ മുന്നോട്ടല്ലേ ഓടിക്കുന്നേ അപ്പോ മുന്നോട്ട് നോക്കി ഒടിക്ക് , പിന്നോട്ട് എന്തിനാ നോക്കുന്നേ .”
അവൻ മിററിൽ നല്ല അന്തസ്സായി അതുവിനെ വായ നോക്കി കൊണ്ട് പറഞ്ഞു ..
ഞാൻ വേഗം മിറർ നേരെ ആക്കി അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി .. അവൻ അതേ പോലെ തന്നെ മിറർ തിരിച്ച് എന്നോട് നേരെ നോക്കി ഓടിക്കാൻ കൈ കൊണ്ട് ആക്ഷൻ ഇട്ടു ..
പിന്നെ ഞങ്ങൾ രണ്ടും മിററിൽ പിടിവലി ആയി ..
പിന്നിൽ നിന്ന് ഒച്ച ഒന്നും കേൾക്കാതായപ്പോൾ ഞങ്ങൾ രണ്ട് പേരും തിരിഞ്ഞ് നോക്കി , അപ്പോൾ അവർ ഞങ്ങളുടെ ഈ പ്രഹസനം കണ്ട് അന്തം വിട്ട് ഇരിക്കുകയാണ് ..
ഞാൻ അവരെ നോക്കി ഒന്ന് നന്നായി ഇളിച്ചു കാണിച്ചു .. അത് കണ്ട് അവര് ആർത്ത് ചിരിക്കാൻ തുടങ്ങി , ആ ചിരി ഞങ്ങളിലേക്കും പകർന്നു ..
ഞാൻ പിന്നെ നേരെ ഇരുന്ന് വണ്ടി ഓടിക്കാൻ തുടങ്ങി .. മിഥു തിരഞ്ഞു ഇരുന്ന് അവരോട് വർത്തമാനം പറയാനും ..
ഒരു അര മുക്കാൽ മണിക്കൂർ കൊണ്ട് ടൌണിൽ എത്തി .. ആദ്യം ഞങ്ങൾ നേരെ അമ്മുവിന്റെ കാര്യം റെഡി ആക്കാൻ പോയി .. ഡോകുമെന്റിന്റെ കാര്യം വൈകീട്ടെ റെഡി ആവുളളു ..
സുമി ചേച്ചിയെ (സുബിൻ ൻടെ ചേച്ചി ) വിളിച്ച് നേരത്തെ കാര്യങ്ങള് സംസാരിച്ചത് കൊണ്ട് അവിടത്തെ പണി വേഗം തീര്ന്നു .. പിന്നെ പോയി ലോൺ റെഡി ആക്കി .. എമൌണ്ട് അക്കൌണ്ടിലേക്ക് നാളെ ട്രാൻഫർ ആകും എന്ന് മാനേജര് പറഞ്ഞു ..
ലോൺ ശെരി ആയതിന്റെ ചെലവില് എല്ലാവരും കൂടെ ഒരു സിനിമാക്ക് കയറി ഉച്ചയ്ക്ക് ഒരൂ ഫുൾ മട്ടൻ മന്തി കഴിച്ച് ടൌൺ മുഴുവൻ ഒന്ന് കറങ്ങി ..
എഗ്രിമെന്റ് റെഡി ആയി എന്ന് വിളിച്ച് പറഞ്ഞപ്പോൾ അതും
💬 Comments
View all comments