Chapter Title : കുടുംബപുരാണം 9 [Killmonger]
വരാൻ താല്പര്യം ഇല്ലെങ്കിൽ നിർബന്തിക്കണ്ട .. അവർ ഇവിടെ നിന്നോട്ടേ .. ഞങ്ങള്ക്ക് ഇനി ഉള്ള കാലം മക്കളെയും കൊച്ചു മക്കളെയും കണ്ട് ജീവിക്കാലോ .. പിന്നെ കുറെ കാലം ആയില്ലേ നീയും അവിടെ കിടന്ന് കഷട്ടപ്പെടുന്നു .. നിർത്താറായില്ലേ ..”
രഘം പന്തി അല്ല എന്ന് കണ്ട് അമ്മച്ചൻ പെട്ടെന്ന് പറഞ്ഞു ..
അമ്മച്ചനെ നോക്കി അച്ഛൻ ശെരി എന്ന രീതിയിൽ തല ആട്ടി .. പക്ഷേ കാണുമ്പോൾ തന്നെ അറിയാം ആ ആട്ടലിൽ അത്ര ഉൽസാഹം പോര , അച്ഛന് ആ തീരുമാനം അത്രയ്ക്ക് അങ്ങ് പിടിച്ച മട്ടില്ല എന്നാലും അമ്മച്ചനെ എതിർത്ത് പറയാനും പറ്റില്ല എന്ന അവസ്ഥ ആണ് ..
ഞാൻ വെറുതെ അമ്മയെ നോക്കി .. അവിടെ മുഖത്ത് നിറയെ പുച്ഛം നിറച്ച് അച്ഛനെ നോക്കുകയായിരുന്നു ..
‘എന്തോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ട് .. something fishy is happening ..’
ഞാൻ മനസ്സിൽ പറഞ്ഞു ..
പെട്ടെന്ന് എനിക്ക് നേരത്തെ നടന്ന കാര്യത്തെ പറ്റി ഓർമ വന്നു (വാതില് അടഞ്ഞ സംഭവം .. ഇത്ര പെട്ടെന്ന് മറന്ന് പോയോ ..)
ഞാൻ എല്ലാവരെയും നോക്കി .. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല ..
‘ഇനി കാറ്റ് വന്ന് എങ്ങാനും അടഞ്ഞതാണോ ???..’
ഞാൻ ആലോചിച്ചു കൊണ്ടിരുന്നു ..
‘ഒരു എത്തും പിടിയും കിട്ടുന്നില്ലയാലോ എന്റെ ശിവനെ ..എന്തായാലും ഒരു പണി വരാൻ ചാൻസ് ഉണ്ട് .. മഹ് ..വരുന്നിടത്ത് വച്ച് നോക്കാം .. ’
ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്ത്
💬 Comments
View all comments