Chapter Title : ക്യാമറ കണ്ണിലൂടെ [സുൽത്താൻ II]
അമ്മ : ഡീ പെണ്ണെ ഞാൻ അപ്പോഴേ പറഞ്ഞതാ അവന്റെ ക്യാമറ എടുക്കരുതെന്ന്....
ഇടയ്ക്ക് നോക്കുന്നത് നല്ലതാണ് അമ്മേ.... ഈ ഫിലിം ഫീൽഡ് മൊത്തം ചീത്തയാണ്... ഇടക്കൊക്കെ ചെക്ക് ചെയ്യുന്നത് നല്ലതാ.... അല്ലേൽ ചേട്ടൻ കൈ വിട്ടു പോകുമേ.... അവൾ കളിയാക്കി കൊണ്ട് പറഞ്ഞു....
സംഗീത് അത്യാവശ്യം പേരൊക്കെ ഉള്ള ഒരു സ്റ്റുഡിയോ ക്കു മുന്നിൽ എത്തിയപ്പോൾ ബൈക്ക് നിർത്തി....
"ദേവാ സ്റ്റുഡിയോസ് & ഫിലിം മേക്കർസ്"
നടത്തുന്നത് ഒരു അച്ചായൻ ആണ് പേര് സൈമൺ.... കൂട്ടിനു എപ്പോഴും രണ്ടു പെൺപിള്ളേർ ഉണ്ടാവും ആളിന്റെ സ്ഥിരം ഷോർട് ഫിലിം നായിക മാർ എന്നൊക്കെയാണ് പറയുന്നത്....
ദൈവത്തെ വിളിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി....
കുറെ ഏറെ പേര് ഓഡിഷൻ നു ഉണ്ടായിരുന്നു....
രണ്ടു പേർക്കു മാത്രമേ ചാൻസ് ഉള്ളൂ....
എല്ലാവരും അവർ എടുത്ത വിഡിയോസും ഫോട്ടോസും പെൻഡ്രൈവിൽ കൊണ്ടു വന്നിരുന്നു...
നമ്മുടെ നായകൻ ആവട്ടെ രാവിലെ ക്യാമറ കാണാത്ത വെപ്രാളത്തിൽ അതെടുത്തതും ഇല്ല....
13 ആം നമ്പർ ആയിരുന്നു അവനു കിട്ടിയ എൻട്രി ടോക്കൺ....
"ബെസ്റ്റ്... ഭാഗ്യ നമ്പർ തന്നെ.... പെട്ടന്ന് അവൻ പഴയ Friday the 13th erotic മൂവി ലെ ഭാഗ്യം കെട്ട കാമുകീ കാമുകന്മാരെ ഓർത്തു.... ഇത്തവണയും മൂഞ്ചി...."
ആദ്യ 12 പേരിൽ നിന്നും അവർ ഒരാളിനെ സെലക്ട് ചെയ്തു...
അടുത്തത് തന്റെ നമ്പർ....
പെൻഡ്രൈവും എടുത്തില്ല.... അവൻ ടെൻഷൻ അടിച്ചു അകത്തു കയറി....
ഒരുവിധപ്പെട്ട ഷോർട്ഫിലിം ഡയറക്റ്റ് ചെയ്തവരും ക്യാമറ ചലിപ്പിച്ചവരും ഒക്കെ ചേർന്ന് ഒരു നാല് പേര് ആയിരുന്നു ജഡ്ജ്
💬 Comments
View all comments