0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

അവന്റെ കയ്യിൽ നിന്ന് അത് പിടിച്ചുവാങ്ങി….

​ശിവാനി: "താങ്ക്സ്." (വളരെ താഴ്ന്ന സ്വരത്തിൽ അവൾ അത് പറഞ്ഞു, പക്ഷേ ഒരു മര്യാദയ്ക്ക് വേണ്ടി പോലും അവന്റെ മുഖത്തേക്ക് നോക്കിയില്ല)...

​അവൾ ഉടനെ തന്നെ തന്റെ ബാഗും തൂക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി. സാധാരണ ആരെങ്കിലും ഇത്ര വലിയൊരു ഉപകാരം ചെയ്താൽ നിൽക്കുന്നതുപോലെ അവൾ നിന്നില്ല. നന്ദി പറയുന്നതിനേക്കാൾ വലിയൊരു കടമയാണ് ഐഐടിയിൽ എത്തുക എന്നത് അവളുടെ ആ നടത്തത്തിൽ ഉണ്ടായിരുന്നു…

​ആദിത്യ അവിടെത്തന്നെ നിന്ന് അവളുടെ പോക്ക് നോക്കി ചിരിച്ചു.

​ആദിത്യ: "ഹേയ്... ഒന്ന് നിൽക്ക്! ടാക്സി വിളിക്കാൻ അറിയാമോ? അതോ അവിടെയും ആരെങ്കിലും സഹായിക്കാൻ വരുമെന്ന് കരുതി നിൽക്കുകയാണോ?"

​ശിവാനി തിരിഞ്ഞുപോലും നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി.

​ശിവാനി ടാക്സി സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആദിത്യ തന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിലേക്ക് കയറി.

മുംബൈയിലെ ട്രാഫിക്കിലൂടെയും പുതിയ നഗരത്തിന്റെ തിരക്കുകളിലൂടെയും കടന്ന് ശിവാനി MITബോംബെയിലെ 'ഹോസ്റ്റൽ 15'-ൽ എത്തി. റൂമിൽ സാധനങ്ങളെല്ലാം വെച്ച് ഒന്ന് ഫ്രഷായപ്പോഴാണ് അവൾക്ക് സമാധാനമായത്. ആ ട്രെയിൻ യാത്രയും അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട ആ നിമിഷവും ഒരു പേടിസ്വപ്നം പോലെ അവളുടെ ഉള്ളിലുണ്ട്.

​എല്ലാം ഒന്ന് ശാന്തമായപ്പോൾ അവൾ നീരജിനെ വിളിച്ചു.

​നീരജ്: "ഹലോ, എത്തിയോ? ഞാൻ എത്ര നേരം കൊണ്ട് വെയിറ്റ് ചെയ്യുവാ. അവിടെ എത്തിയപ്പോൾ എന്നെ വിളിക്കാൻ പോലും സമയം കിട്ടിയില്ലേ?"

​നീരജിന്റെ സ്വരത്തിൽ പതിവുപോലെയുള്ള പരാതിയും അധികാരവുമുണ്ടായിരുന്നു.

​ശിവാനി: (ക്ഷീണത്തോടെ) "ഇപ്പോഴാടാ ഒന്ന് റൂമിൽ എത്തിയത്. ഭയങ്കര തിരക്കായിരുന്നു. നീ എന്താ ചെയ്യുന്നത്?"

​നീരജ്: "ഞാൻ ഇവിടെ

💬 Comments

View all comments