0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

ഈ പുതിയ ടെസ്റ്റ് സീരീസ് വർക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഫിസിക്സിലെ ആ മെക്കാനിക്സ് പോർഷൻ കുറച്ച് ടഫാണ്. നീ അവിടെ എത്തിയ സ്ഥിതിക്ക് ഇനി നിനക്ക് ഇതൊന്നും നോക്കാൻ സമയം ഉണ്ടാവില്ലല്ലോ. നീ വലിയ ഐഐടിയൻ ആയില്ലേ!"

​ശിവാനി ഒന്ന് ചിരിച്ചു. "ഏയ്, അങ്ങനെയൊന്നുമില്ല. എനിക്കും പഠിച്ചു തുടങ്ങണം. നീ നന്നായി പ്രിപ്പയർ ചെയ്യ്."

​സംസാരത്തിനിടയിൽ, അറിയാതെ ശിവാനി ആ കാര്യം പറഞ്ഞുപോയി.

​ശിവാനി: "എടാ... ഇന്ന് സ്റ്റേഷനിൽ വെച്ച് വലിയൊരു അബദ്ധം പറ്റി. എന്റെ അഡ്മിറ്റ് കാർഡ് ട്രെയിനിൽ മറന്നുപോയി. ശരിക്കും പേടിച്ചുപോയി ഞാൻ."

​അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ നീരജിന്റെ ശബ്ദം ആകെ മാറി.

​നീരജ്: (അലറിക്കൊണ്ട്) "എന്ത്? അഡ്മിറ്റ് കാർഡ് മറന്നെന്നോ? നീ എന്തൊരു ഉത്തരവാദിത്തമില്ലാത്ത പെൺകുട്ടിയാണ് ശിവാനി? നിനക്ക് എങ്ങനെ ഇത്രയും വലിയൊരു മണ്ടത്തരം കാണിക്കാൻ തോന്നി? അച്ഛൻ അത്രയും കഷ്ടപ്പെട്ട് നിന്നെ അവിടെ എത്തിച്ചിട്ട്, ആദ്യത്തെ ദിവസം തന്നെ നീ എല്ലാം കുളമാക്കിയോ?”

​ശിവാനി: "നീരജ്... ഒന്ന് കേൾക്ക്... എനിക്ക് അത് തിരിച്ചു കിട്ടി. കൂടെ ഉണ്ടായിരുന്ന ആ ആൾ..."

​നീരജ്: "ആര്? ആ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നവനോ? അവൻ നിന്റെ പിന്നാലെ വന്നോ? നോക്ക് ശിവാനി, ഞാൻ പറഞ്ഞില്ലേ അവനൊക്കെ വല്ല ഫ്രോഡും ആയിരിക്കും എന്ന്. നീ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങാൻ പോയല്ലോ! നിന്റെ ഈ അശ്രദ്ധ കാരണമാണ് മറ്റുള്ളവർക്ക് നിന്റെ മേൽ ഇത്രയും സ്പേസ് കിട്ടുന്നത്. നിനക്ക് ഒരു കാര്യം പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലേ?"

​ശിവാനി തകർന്നുപോയി. താൻ അനുഭവിച്ച പേടി

💬 Comments

View all comments