Chapter Title : ക്യാമ്പസ് സ്റ്റോറീസ് [lee child]
കള്ളച്ചിരിയോടെ മൈക്ക് ഓൺ ചെയ്തു.
ആദിത്യ മൈക്ക് കയ്യിലെടുത്തു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു. ശിവാനി വിറയ്ക്കുന്ന കൈകളോടെ മൈക്ക് വാങ്ങി. സദസ്സ് മുഴുവൻ നിശബ്ദമായി.
ആദിത്യ: "നമുക്ക് ഈ സെഷൻ തുടങ്ങുന്നതിന് മുൻപ് ഒരു ചെറിയ Q&A (ചോദ്യോത്തരം) നടത്തിയാലോ? ശിവാനി, നിന്റെ ഫേവറിറ്റ് ഡിഷ് ഏതാണ്?"
ഹാളിൽ ആകെ ഒരു ചിരി പടർന്നു. ആദിത്യയുടെ ഉദ്ദേശം എന്താണെന്ന് അറിഞ്ഞുകൂടാതെയെങ്കിലും എല്ലാവരും ആവേശത്തിലായി….
ശിവാനി: (വിറയ്ക്കുന്ന സ്വരത്തിൽ) "ഇഡ്ഡലിയും... സാമ്പാറും..."
ആദിത്യ: (ഒരു കള്ളച്ചിരിയോടെ) "അതെയോ? എന്തുകൊണ്ടാണ് അത് മാത്രം നിനക്ക് ഇത്ര ഇഷ്ടം? പരീക്ഷണങ്ങൾ നടത്തിക്കൂടെ? ഇഡ്ഡലിയും ചിക്കൻ കറിയും കൂട്ടി നീ എന്നെങ്കിലും കഴിച്ചിട്ടുണ്ടോ?"....
ഹാളിലാകെ പൊട്ടിച്ചിരി ഉയർന്നു. 'വെറൈറ്റി ഈസ് ദ സ്പൈസ് ഓഫ് ലൈഫ്' എന്ന് കേട്ടിട്ടില്ലേ എന്ന് ആദിത്യ ചോദിച്ചപ്പോൾ ശിവാനി അപമാനം കൊണ്ട് തല താഴ്ത്തി. ട്രെയിനിൽ വെച്ച് തന്റെ ഇഡ്ഡലിയിലേക്ക് അവന്റെ ചിക്കൻ കറി വീണത് അവൻ എല്ലാവരുടെയും മുന്നിൽ വെച്ച് പരസ്യമാക്കിയിരിക്കുന്നു!
ആദിത്യ: "ശരി, രണ്ടാമത്തെ ചോദ്യം. ഒരാൾ നിനക്ക് വലിയൊരു സഹായം ചെയ്താൽ, മിനിമം മര്യാദയുടെ പേരിൽ നീ തിരിച്ച് എന്ത് ചെയ്യണം?"
ശിവാനി ഒന്നും മിണ്ടാതെ നിന്നു. അവളുടെ നിശബ്ദത കണ്ട് ആദിത്യ സദസ്സിനെ നോക്കി.
ആദിത്യ: "ഗയ്സ്, ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ... എന്താണ് പറയേണ്ടതെന്ന്?"
സദസ്സ് ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു: "താങ്ക് യു!"
ആദിത്യ ശിവാനിയെ ഒന്ന് നോക്കി. അവൾ പതുക്കെ, ഒരു വിറയലോടെ മന്ത്രിച്ചു:
"താങ്ക്... യു..."
ആദിത്യ: "ഓക്കേ, അടുത്തത് ഒരു ടാസ്ക് ആണ്. ശിവാനി, നിന്റെ ബാഗ് ഒന്ന് ഉയർത്തി എല്ലാവർക്കും കാണിച്ചു കൊടുക്ക്."
ശിവാനി പരിഭ്രമിച്ചു. "ബാഗോ? എന്തിനാ?"
ആദിത്യ: (അല്പം കടുപ്പത്തിൽ) "ഷോ ഇറ്റ്!"
അവൾ തന്റെ വലിയ ബാഗ് വിറയ്ക്കുന്ന കൈകളോടെ ഉയർത്തിപ്പിടിച്ചു. ആദിത്യ അത് എല്ലാ വശവും തിരിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു.
ആദിത്യ: "ഗയ്സ്, ഈ ബാഗിൽ എവിടെയെങ്കിലും വലിയൊരു ഓട്ട നിങ്ങൾ കാണുന്നുണ്ടോ?"
സദസ്സ് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി: "നോ...!"
ആദിത്യ: "യെസ്, ഇറ്റ് ഈസ് കൺഫേംഡ്.
💬 Comments
View all comments