0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

​സ്മിത: "ഓക്കേ ഡൺ! നാളെ ഓറിയന്റേഷന് ശിവാനി സുബ്രഹ്മണ്യൻ ഒരു ഷോക്ക് പ്രതീക്ഷിച്ചാൽ മതി. ഞാൻ അത് ഏറ്റു."

​ആദിത്യ ഒന്ന് ചിരിച്ചു. നാളെ ഓറിയന്റേഷൻ ഹാളിൽ വെച്ച് ആ പഴയ ഇഡ്ഡലി-ചിക്കൻ കറി കഥയുടെ ബാക്കി തുടങ്ങാൻ പോവുകയാണ്. പക്ഷേ ശിവാനി അപ്പോഴും ഹോസ്റ്റലിൽ ഇരുന്ന് നീരജിന്റെ വഴക്ക് ഓർത്ത് വിഷമിക്കുകയായിരുന്നു, നാളെ അവളെ കാത്തിരിക്കുന്ന വലിയ സർപ്രൈസിനെക്കുറിച്ച് അറിയാതെ.

ഇതിനിടയിൽ ട്രെയിൻ വിഷയം ചൂടപ്പം പോലെ പോലെ പരന്നു…

സ്മിതയുമായുള്ള പ്ലാനിംഗിന് ശേഷം ആദിത്യ വീണ്ടും തിരക്കുകളിലേക്ക് മുഴുകി. കാമ്പസിലെ എല്ലാവർക്കും അവൻ "ആദി" മാത്രമാണ്. ജനപ്രിയനായ സെക്രെട്ടറി, എല്ലാവരെയും സഹായിക്കുന്ന വോളന്റിയർ. അവന്റെ അച്ഛൻ ഒരു മൾട്ടി-മില്യണയർ ആണെന്നോ, അവന്റെ ഹോസ്റ്റൽ മുറിയിൽ ഇരുന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ സ്റ്റാർട്ടപ്പ് വളരുന്നതെന്നോ ആർക്കും അറിയില്ല. ആ രഹസ്യം അവൻ അത്രമേൽ സൂക്ഷിച്ചുവെച്ചിരുന്നു…

​ഓറിയന്റേഷൻ ഹാളിന് പുറത്ത് ഫ്രഷേഴ്സിന്റെ നീണ്ട നിര രൂപപ്പെട്ടു തുടങ്ങിയിരുന്നു. ആ തിരക്കിനിടയിലാണ് സെക്യൂരിറ്റി ഗാർഡ് കുന്ദൻ സിംഗ് ഓടിക്കിതച്ചു വന്നത്.

​കുന്ദൻ: "സാബ്, യെ ദേഖിയേ... ഗേറ്റ് കെ പാസ് ഫിർസെ വോ ലഡ്കിനെ കുച്ച് ഗിരാ ദിയാ. മെയ്നെ ദേഖാ തോ ആപ്കെ പാസ് ലേ ആയ..."

(സാബ്, ഇത് നോക്കൂ... ഗേറ്റ് കടന്നുപോയപ്പോൾ ആ പെൺകുട്ടി വീണ്ടും എന്തോ താഴെയിട്ടു. കണ്ടപ്പോൾ നേരെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നതാണ്...)

​കുന്ദൻ നീട്ടിയ ആ പേപ്പർ ഷീറ്റ് കണ്ടതും ആദിത്യയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അവൻ അത് വാങ്ങി പതുക്കെ വിടർത്തി നോക്കി. അവന്റെ കണ്ണുകളിൽ

💬 Comments

View all comments