Chapter Title : ക്യാമ്പസ് സ്റ്റോറീസ് [lee child]
സ്മിത: "നെക്സ്റ്റ്... ശിവാനി സുബ്രഹ്മണ്യൻ! പ്ലീസ് കം ടു ദി സ്റ്റേജ്."
സദസ്സിന്റെ ഇടയിൽ നിന്ന് ശിവാനി പതുക്കെ എഴുന്നേറ്റു. അവളുടെ ഹൃദയമിടിപ്പ് ഹാളിന് പുറത്ത് വരെ കേൾക്കാമെന്ന അവസ്ഥയിലായിരുന്നു അവൾ. സ്റ്റേജിലേക്ക് നടക്കാൻ തുടങ്ങിയ അവളെ സ്മിത തടഞ്ഞു.
സ്മിത: "വെയ്റ്റ് വെയ്റ്റ്... ശിവാനി, ബാഗ് അവിടെ വെക്കണ്ട. ടേക്ക് യുവർ ബാഗ് ഓൾസോ. ബാഗുമായിട്ട് തന്നെ സ്റ്റേജിലേക്ക് വരൂ."
ശിവാനി ഒന്ന് സ്തംഭിച്ചു. "ബാഗോ? എന്തിനാ?" അവൾ മനസ്സിൽ ചോദിച്ചു. പക്ഷേ ചുറ്റുമുള്ള സീനിയേഴ്സിന്റെ നോട്ടം കണ്ടപ്പോൾ മറുത്തു പറയാൻ പേടി തോന്നി.
അവൾ തന്റെ തോളിൽ ആ വലിയ ബാഗും തൂക്കി സ്റ്റേജിലേക്ക് കയറി. മറ്റു കുട്ടികൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും, അവിടെയുണ്ടായിരുന്ന സീനിയേഴ്സ് പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരാൾ പതുക്കെ പറയുന്നത് അവൾ കേട്ടു: "ദൈവം നിന്നെ രക്ഷിക്കട്ടെ മോളേ!"
ശിവാനി പതുക്കെ സ്റ്റേജിന്റെ നടുവിലെത്തി. വെളിച്ചം അവളുടെ കണ്ണുകളിലേക്ക് അടിച്ചു കയറുന്നു. അതുവരെ സ്മിതയായിരുന്നു മൈക്ക് പിടിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് സ്മിത മൈക്ക് മറ്റൊരാൾക്ക് കൈമാറി പിന്നിലേക്ക് മാറി.
അവിടേക്ക് നടന്നു വന്ന ആളെ കണ്ടതും ശിവാനി ശരിക്കും 'ഷോക്ക്' അടിച്ചു പോയി!
വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച്, ആ രൂപം.
അത് തന്റെ ചിക്കൻ കറി വീഴ്ത്തിയ, രാത്രി കൂപ്പയ്ക്ക് പുറത്ത് കിടത്തിയ, തന്റെ അഡ്മിറ്റ് കാർഡ് എടുത്തു തന്ന ആ ട്രെയിനിലെ 'സാധാരണക്കാരൻ' ആയിരുന്നില്ല.
കാമ്പസിലെ മുഴുവൻ കുട്ടികളും ആവേശത്തോടെ കൈയടിക്കുന്ന, പ്രൊഫസർമാർ ബഹുമാനത്തോടെ നോക്കുന്ന ആദിത്യ നാരായണൻ!
അവൾ വായടച്ചു നിൽക്കുകയാണ്. ഒന്നും മിണ്ടാൻ കഴിയുന്നില്ല.
💬 Comments
View all comments