0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

ആദിത്യ അവളുടെ തൊട്ടടുത്ത് വന്നു നിന്നു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ മൈക്ക് ഓൺ ചെയ്തു.

ആദിത്യ മൈക്ക് കയ്യിലെടുത്തു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു. ശിവാനി വിറയ്ക്കുന്ന കൈകളോടെ മൈക്ക് വാങ്ങി. സദസ്സ് മുഴുവൻ നിശബ്ദമായി.

​ആദിത്യ: "നമുക്ക് ഈ സെഷൻ തുടങ്ങുന്നതിന് മുൻപ് ഒരു ചെറിയ Q&A (ചോദ്യോത്തരം) നടത്തിയാലോ? ശിവാനി, നിന്റെ ഫേവറിറ്റ് ഡിഷ് ഏതാണ്?"

​ഹാളിൽ ആകെ ഒരു ചിരി പടർന്നു. ആദിത്യയുടെ ഉദ്ദേശം എന്താണെന്ന് അറിഞ്ഞുകൂടാതെയെങ്കിലും എല്ലാവരും ആവേശത്തിലായി….

​ശിവാനി: (വിറയ്ക്കുന്ന സ്വരത്തിൽ) "ഇഡ്ഡലിയും... സാമ്പാറും..."

​ആദിത്യ: (ഒരു കള്ളച്ചിരിയോടെ) "അതെയോ? എന്തുകൊണ്ടാണ് അത് മാത്രം നിനക്ക് ഇത്ര ഇഷ്ടം? പരീക്ഷണങ്ങൾ നടത്തിക്കൂടെ? ഇഡ്ഡലിയും ചിക്കൻ കറിയും കൂട്ടി നീ എന്നെങ്കിലും കഴിച്ചിട്ടുണ്ടോ?"....

​ഹാളിലാകെ പൊട്ടിച്ചിരി ഉയർന്നു. 'വെറൈറ്റി ഈസ് ദ സ്പൈസ് ഓഫ് ലൈഫ്' എന്ന് കേട്ടിട്ടില്ലേ എന്ന് ആദിത്യ ചോദിച്ചപ്പോൾ ശിവാനി അപമാനം കൊണ്ട് തല താഴ്ത്തി. ട്രെയിനിൽ വെച്ച് തന്റെ ഇഡ്ഡലിയിലേക്ക് അവന്റെ ചിക്കൻ കറി വീണത് അവൻ എല്ലാവരുടെയും മുന്നിൽ വെച്ച് പരസ്യമാക്കിയിരിക്കുന്നു!

​ആദിത്യ: "ശരി, രണ്ടാമത്തെ ചോദ്യം. ഒരാൾ നിനക്ക് വലിയൊരു സഹായം ചെയ്താൽ, മിനിമം മര്യാദയുടെ പേരിൽ നീ തിരിച്ച് എന്ത് ചെയ്യണം?"

​ശിവാനി ഒന്നും മിണ്ടാതെ നിന്നു. അവളുടെ നിശബ്ദത കണ്ട് ആദിത്യ സദസ്സിനെ നോക്കി.

​ആദിത്യ: "ഗയ്സ്, ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ... എന്താണ് പറയേണ്ടതെന്ന്?"

​സദസ്സ് ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു: "താങ്ക് യു!"

​ആദിത്യ ശിവാനിയെ ഒന്ന് നോക്കി. അവൾ പതുക്കെ, ഒരു

💬 Comments

View all comments