0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

വിറയലോടെ മന്ത്രിച്ചു:

"താങ്ക്... യു..."

​ആദിത്യ: "ഓക്കേ, അടുത്തത് ഒരു ടാസ്ക് ആണ്. ശിവാനി, നിന്റെ ബാഗ് ഒന്ന് ഉയർത്തി എല്ലാവർക്കും കാണിച്ചു കൊടുക്ക്."

​ശിവാനി പരിഭ്രമിച്ചു. "ബാഗോ? എന്തിനാ?"

​ആദിത്യ: (അല്പം കടുപ്പത്തിൽ) "ഷോ ഇറ്റ്!"

​അവൾ തന്റെ വലിയ ബാഗ് വിറയ്ക്കുന്ന കൈകളോടെ ഉയർത്തിപ്പിടിച്ചു. ആദിത്യ അത് എല്ലാ വശവും തിരിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു.

​ആദിത്യ: "ഗയ്സ്, ഈ ബാഗിൽ എവിടെയെങ്കിലും വലിയൊരു ഓട്ട നിങ്ങൾ കാണുന്നുണ്ടോ?"

​സദസ്സ് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി: "നോ...!"

​ആദിത്യ: "യെസ്, ഇറ്റ് ഈസ് കൺഫേംഡ്. ഈ ബാഗിന് ഓട്ടയൊന്നുമില്ല.

റാങ്ക് എട്ട് ആണെന്ന് ശിവാനി പറഞ്ഞിട്ടും ആദിത്യയുടെ മുഖത്തെ ഭാവം മാറിയില്ല. അവൻ മൈക്ക് ഒന്നുകൂടി മുറുക്കിപ്പിടിച്ചു അവളുടെ നേരെ തിരിഞ്ഞു.

​ആദിത്യ: "റാങ്ക് ഒക്കെ കൊള്ളാം. പക്ഷേ എനിക്ക് മറ്റൊരു സംശയമുണ്ട്. നീ തന്നെയാണ് യഥാർത്ഥ ശിവാനി സുബ്രഹ്മണ്യൻ എന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?"

​ഹാളിലുണ്ടായിരുന്ന ചിരി പെട്ടെന്ന് നിലച്ചു. എല്ലാവരും ആദിത്യയുടെ മുഖത്തേക്ക് നോക്കി. ശിവാനി സ്തംഭിച്ചുപോയി….

​ആദിത്യ: "ടു ബി മോർ സ്പെസിഫിക്... നിന്റെ കയ്യിൽ എന്ത് തെളിവാണ് ഉള്ളത്? ശരിക്കുള്ള ശിവാനി സുബ്രഹ്മണ്യൻ പാലക്കാട്ടെ വീട്ടിൽ തന്റെ അഡ്മിറ്റ് കാർഡിനായി കാത്തിരിക്കുകയാണോ എന്ന് ആർക്കറിയാം? നീ വെറുമൊരു ആൾമാറാട്ടക്കാരി അല്ലെന്ന് എങ്ങനെ ഉറപ്പിക്കും?"...

​ആദിത്യയുടെ ചോദ്യം എങ്ങോട്ടാണെന്ന് ശിവാനിക്ക് മനസ്സിലായി. അവളുടെ നെഞ്ചിടിപ്പ് കൂടി. അവൾ തന്റെ ബാഗിലേക്ക് നോക്കി, അത് നെഞ്ചോട് ചേർത്ത് പിടിച്ചു. അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട വിവരം ഇപ്പോൾ പറഞ്ഞാൽ അത് വലിയൊരു കുറ്റസമ്മതമായി മാറുമെന്ന് അവൾ

💬 Comments

View all comments