0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

മടങ്ങുന്ന ആദിത്യയ്ക്ക്, ആ ശാന്തമായ മുഖം ഒരു പുതിയ അനുഭവമായിരുന്നു.

​ട്രെയിൻ ഷൊർണൂർ വിട്ടു. പുറത്ത് ഭാരതപ്പുഴയുടെ മണൽപരപ്പിലൂടെ ട്രെയിൻ നീങ്ങുമ്പോൾ, തന്റെ അരികിലിരിക്കുന്നത് തന്റെ വരാനിരിക്കുന്ന സ്റ്റാർട്ടപ്പിലെ ഏറ്റവും വലിയ പ്രതിഭയായിരിക്കുമെന്ന് ആദിത്യ അറിഞ്ഞിരുന്നില്ല…..

ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ പിന്നിട്ട് നീളൻ കൂവലോടെ ഭാരതപ്പുഴയുടെ പാലം കടക്കുകയാണ്. കൂപ്പയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ശിവാനിയുടെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ 'Neeraj' എന്ന പേര് തെളിഞ്ഞു..

​അതുവരെ പുസ്തകത്തിൽ നോക്കിയിരുന്ന ശിവാനിയുടെ മുഖത്ത് നേരിയൊരു പിരിമുറുക്കം വന്നു. അവൾ ഫോൺ അറ്റൻഡ് ചെയ്ത് പതുക്കെ സംസാരിച്ചു തുടങ്ങി.

​

"ആ നീരജ്... പറ."

​വീഡിയോ കോളിൽ അപ്പുറം നീരജിന്റെ മുഖം തെളിഞ്ഞു. അവൻ പാലക്കാട്ടെ ഒരു പ്രമുഖ കോച്ചിംഗ് സെന്ററിൽ ശിവാനിയുടെ കൂടെ പഠിച്ചവനായിരുന്നു. MITമോഹവുമായി നടന്നവനാണെങ്കിലും റാങ്ക് പട്ടികയിൽ അവൻ പിന്നിലായിപ്പോയി.

​നീരജ്: (അല്പം ഗൗരവത്തിൽ) "നീ ട്രെയിൻ കയറിയോ? ഞാൻ വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞത്?"

​"അത്... സ്റ്റേഷനിൽ തിരക്കായിരുന്നു. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു അതുകൊണ്ട് വിളിക്കാൻ പറ്റിയില്ല."

​നീരജിന്റെ കണ്ണുകൾ വീഡിയോ കോളിലൂടെ അവളുടെ ചുറ്റുപാടും പരതുന്നുണ്ടായിരുന്നു. അവന്റെ സ്വരത്തിൽ ഒരുതരം ഉടമസ്ഥാവകാശം മുഴച്ചുനിന്നു…

​നീരജ്: "കൂപ്പയിൽ വേറെ ആരെങ്കിലുമുണ്ടോ? ഐ മീൻ... ആൺകുട്ടികൾ വല്ലവരും?"

​ശിവാനി ഒന്ന് മടിച്ചു. തന്റെ തൊട്ടടുത്ത് ഇരിക്കുന്ന ആദിത്യയെ അവൾ ഒന്ന് നോക്കി. ആദിത്യ ഇപ്പോഴും ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നതായി അഭിനയിക്കുകയാണെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ ഇവരുടെ സംഭാഷണത്തിലായിരുന്നു…

"ഉണ്ട്... ഒരാളുണ്ട്. നീ എന്തിനാ ഇപ്പോൾ അതൊക്കെ ചോദിക്കുന്നത്?"

​നീരജ്: (മുഖം കടുപ്പിച്ചു) "ശിവാനി, മുംബൈ

💬 Comments

View all comments