Chapter Title : ക്യാമ്പസ് സ്റ്റോറീസ് [lee child]
നീ വിചാരിക്കുന്ന പോലെയല്ല. അവിടെയുള്ള ടൈപ്പുകളെ എനിക്കറിയാം. നീ അവിടെ പോയി പഠിച്ചാൽ മതി, അനാവശ്യ കൂട്ടുകെട്ടുകൾ ഒന്നും വേണ്ട. ഐഐടിയിൽ പോയാൽ നീ എന്നെ മറക്കുമോ എന്നൊരു പേടി എനിക്കുണ്ട്."
അപ്പൊ പേര് ശിവാനി…
അവളുടെ ബാഗിലെ നെയിം കാർഡ ഞാൻ നോക്കി…
ശിവാനി സുബ്രഹ്മണ്യൻ….
അവൾ ഒന്ന് ദീർഘശ്വാസം വിട്ടു. നീരജിന്റെ ഈ അമിതമായ പൊസസീവ് സ്വഭാവം അവൾക്ക് ശീലമാണെങ്കിലും, ഒരു അപരിചിതന്റെ മുന്നിൽ വെച്ച് ഇത് കേൾക്കുന്നത് അവളെ അസ്വസ്ഥയാക്കി…
"നീരജ്, ഞാൻ പഠിക്കാനാണ് പോകുന്നത്. നീയും എൻട്രൻസ് എഴുതിയതല്ലേ? നിനക്കറിയാമല്ലോ MITലൈഫ് എത്ര ബിസിയാണെന്ന്. വെറുതെ സംശയിക്കരുത്."
നീരജ്: "എനിക്ക് അഡ്മിഷൻ കിട്ടാത്തതിന്റെ വിഷമം നിനക്കറിയില്ല. നീ അവിടെ എത്തുമ്പോൾ എന്നെക്കാൾ സ്മാർട്ട് ആയവരെ കാണും. പക്ഷേ ഓർക്കണം, നിനക്ക് വേണ്ടി ഞാൻ എത്രമാത്രം വെയിറ്റ് ചെയ്യുന്നുണ്ടെന്ന്."
ആദിത്യ ഇതൊക്കെ കേട്ട് ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. 'MITഅസ്പിരന്റ്' ആണ് പോലും….
ഈ മൈൻഡ് സെറ്റ് വെച്ച് ഇവൻ എങ്ങനെയാണ് ഇവിടെ സർവൈവ് ചെയ്യാൻ പോകുന്നത്….
അവൾ ഫോൺ കട്ട് ചെയ്തു. അവളുടെ മുഖത്ത് ഒരുതരം മടുപ്പ് പടർന്നിരുന്നു. അവൾ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നോക്കി.
ആദിത്യ: (പതുക്കെ, അവളുടെ മുഖത്തേക്ക് നോക്കാതെ) "ചില ബന്ധങ്ങൾ അൽഗോരിതം പോലെയാണ്. കൃത്യമായ ഇൻപുട്ട് കൊടുത്താലും ഔട്ട്പുട്ട് എപ്പോഴും എറർ കാണിച്ചുകൊണ്ടേയിരിക്കും."
അവൾ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി. ആദിത്യ തന്റെ ലാപ്ടോപ്പിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്, ഒരു ഭാവമാറ്റവുമില്ലാതെ.
"എന്താ പറഞ്ഞത്?"
ആദിത്യ: "ഒന്നുമില്ല... വെറുതെ ഒരു കോഡ് റിവ്യൂ ചെയ്തപ്പോൾ പറഞ്ഞതാ. മുംബൈ എത്തുമ്പോൾ
💬 Comments
View all comments