0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

ഇതൊക്കെ മാറി കിട്ടും. അവിടെ ആരും ആരുടെയും നിഴലല്ല."

​അവളുടെ ഉള്ളിലെ ആശങ്കകൾ ആ അപരിചിതൻ തിരിച്ചറിഞ്ഞോ എന്ന് ആ പെൺകുട്ടി സംശയിച്ചു. നീരജിന്റെ വിളിയോടെ തുടങ്ങിയ ആ അസ്വസ്ഥത ആദിത്യയുടെ ഒരൊറ്റ വാക്കിൽ എവിടെയോ മാഞ്ഞുപോയി.

രാത്രി പത്തരയായി. ട്രെയിൻ ഷൊർണൂർ വിട്ട് വടക്കൻ മലബാറിന്റെ ഇരുട്ടിലൂടെ കുതിച്ചു പായുകയാണ്. കൂപ്പയിലെ  വെളിച്ചത്തിൽ രണ്ടുപേരും ഭക്ഷണപ്പൊതികൾ തുറന്നു.

​ആദിത്യയുടെ മുന്നിൽ എറണാകുളത്തെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ സ്പെഷ്യൽ മലബാർ ചിക്കൻ കറിയും പൊറോട്ടയുമായിരുന്നു. അതിന്റെ എരിവുള്ള മണം കൂപ്പയിലാകെ പടർന്നു. നേരെ വിപരീതമായി, ശിവാനി തന്റെ ബാഗിൽ നിന്ന് സ്റ്റീൽ പാത്രം പുറത്തെടുത്തു. അമ്മ ജാനകി കൊടുത്തുവിട്ട മൃദുവായ പാലക്കാടൻ ഇഡ്ഡലിയും കട്ടിക്കായം ചേർത്ത സാമ്പാറും.

​രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു തുടങ്ങുകയായിരുന്നു. പെട്ടെന്നാണ്, ഒരു വലിയ ശബ്ദത്തോടെ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ഇട്ടത്. പാളത്തിൽ എന്തോ തടഞ്ഞതുപോലെ ഒരു കഠിനമായ കുലുക്കം!

​"ഠിം!"

​ആദിത്യയുടെ കയ്യിലിരുന്ന ചിക്കൻ കറിയുടെ പാത്രം വഴുതി നേരെ ശിവാനിയുടെ സ്റ്റീൽ പാത്രത്തിലേക്ക് മലക്കം മറിഞ്ഞു. അവളുടെ വെളുത്ത ഇഡ്ഡലികൾക്കും മഞ്ഞ സാമ്പാറിനും മുകളിലൂടെ എറണാകുളം ചിക്കൻ കറി ഒരു പ്രളയം പോലെ ഒഴുകി. അവളുടെ ഇളം നിറത്തിലുള്ള ചുരിദാറിലും കുറച്ച് തെറിച്ചു.

​ഒരു നിമിഷം നിശബ്ദത. പിന്നെ പൊട്ടിത്തെറി!

​ശിവാനി: (ചാടി എഴുന്നേറ്റ്) "ഹേയ്! താൻ ഇത് എന്ത് കാണിക്കുവാ? നോക്കി ഇരുന്നു കൂടെ?"

​ആദിത്യ: (പതറിപ്പോയി) "അത്... അത് ഞാൻ മനപ്പൂർവ്വം ചെയ്തതല്ലല്ലോ. ട്രെയിൻ പെട്ടെന്ന് കുലുങ്ങിയതല്ലേ."

​ശിവാനി: "എന്റെ ഇഡ്ഡലി! ഞാൻ

💬 Comments

View all comments