0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

ഭക്ഷണം കഴിക്കുമ്പോൾ ഈ ലാപ്ടോപ്പിൽ നോക്കാതെ കയ്യിലുള്ള പാത്രത്തിൽ നോക്കിയാൽ മതി."

​അവൾ ടിഷ്യൂ എടുത്ത് ഡ്രസ്സ് തുടയ്ക്കാൻ തുടങ്ങി. ആദിത്യ പതുക്കെ സീറ്റിലേക്ക് ചാരിയിരുന്നു. അവളുടെ ആ ദേഷ്യത്തിന് പിന്നിൽ ഒരു കുട്ടിത്തമുണ്ടെന്ന് അവന് തോന്നി….

​ആദിത്യ: (മനസ്സിൽ) ഇവൾ അത്ര പാവമൊന്നുമല്ല.ചെല്ലുന്നിടം പൂരപ്പറമ്പ് നടക്കുമെന്ന് ഉറപ്പായി!

ആദിത്യയുടെ തമാശ കലർന്ന മറുപടികൾക്കിടയിലും ശിവാനിയുടെ മുഖത്തെ ആധി മാറുന്നുണ്ടായിരുന്നില്ല. അവളുടെ ചുരിദാറിന്റെ ഷോൾഡറിലും ഫ്രണ്ടിലും നന്നായി ചിക്കൻ കറി പറ്റിയിരുന്നു. ഒരു വെജിറ്റേറിയൻ എന്ന നിലയിൽ ആ മണം പോലും അവളെ അസ്വസ്ഥയാക്കി.

​ശിവാനി: (സ്വരം താഴ്ത്തി, അല്പം ബുദ്ധിമുട്ടോടെ) "എനിക്ക്... എനിക്ക് ഈ ഡ്രസ്സ് ഒന്ന് മാറണം. ഈ മണം അടിച്ചിട്ട് എനിക്ക് വയ്യ."

​ആദിത്യ പെട്ടെന്ന് ഗൗരവത്തിലായി. അവൾ അനുഭവിക്കുന്ന അസ്വസ്ഥത അവന് മനസ്സിലായി. അവൻ ഉടനെ എഴുന്നേറ്റു.

​ആദിത്യ: "ഓ സോറി, ഞാൻ ശ്രദ്ധിച്ചില്ല. താൻ ധൈര്യമായി ഡ്രസ്സ് മാറിക്കോ. ഞാൻ പുറത്ത് നിൽക്കാം. വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തോളൂ."

​തന്റെ ലാപ്ടോപ്പും ഫോണുമെടുത്ത് അവൻ കൂപ്പയ്ക്ക് പുറത്തിറങ്ങി. വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ അവൻ ഇടനാഴിയിലെ ജനലിലൂടെ പുറത്തെ കറുത്ത ഇരുട്ടിലേക്ക് നോക്കി നിന്നു. സ്റ്റാർട്ടപ്പിന്റെ കോടിക്കണക്കിന് രൂപയുടെ ടെൻഷനിടയിൽ, ഈ ചെറിയ പിണക്കവും ഇഡ്ഡലിയിലെ ചിക്കൻ കറിയും അവന് എവിടെയോ ഒരു ആശ്വാസം നൽകി.

​ഏകദേശം പത്ത് മിനിറ്റിനുശേഷം വാതിൽ സാവധാനം തുറന്നു. ശിവാനി മറ്റൊരു ലളിതമായ ചുരിദാർ ധരിച്ച് പുറത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഇപ്പോഴും ആ റിസർവ്ഡ് സ്വഭാവവും ചെറിയൊരു ദേഷ്യവും ബാക്കിയുണ്ട്.

​ആദിത്യ:

💬 Comments

View all comments