0%

Chapter Title : ലാളന ഭാഗം 18

Author : Manu Lalana Read All Parts 1.8K

വേഗം വാ, ഈ തൈലം ഒന്നു തേക്കണം കുഞ്ഞക്ക് വേദന ഉണ്ട്..” കുഞ്ഞ മരുന്നെല്ലാം വാങ്ങി കഴിച്ചു..

“സാരോല്ല കുഞ്ഞാ, ഇപ്പൊ വേദനക്കുള്ള ഗുളിക കഴിച്ചില്ലേ, വേദന ഇപ്പൊ തന്നെ കുറയും.. കുഞ്ഞ വേഷം മാറി കിടക്കുമ്പോഴേക്കും ഞാന്‍ വരാം..” അതും പറഞ്ഞു ഞാന്‍ മുകളിലേക്ക് നടന്നു..

പാവം കുഞ്ഞ, ഞാന്‍ ഓര്‍ത്തു.. വല്ലാതെ വേദന ഉണ്ടാവും, ഇല്ലേല്‍ വൈകിയിട്ടും വൈദ്യന്‍റെ അവിടെ പോയി തൈലം വാങ്ങില്ലാരുന്നു.. കുഞ്ഞയെ നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ ഓര്‍ത്തു..

പെട്ടെന്നു തന്നെ ഒന്നു കുളിച്ച്, ഒരു വെള്ള ടീഷര്‍ട്ടും കറുത്ത ഷോര്‍ട്ട്സും എടുത്തിട്ടു ഞാന്‍ കുഞ്ഞയുടെ റൂമിലേക്കു ചെന്നു.. കുഞ്ഞ കിടക്കാതെ കസേരയില്‍ ചാരി അങ്ങിനെ ഇരിക്കുന്നു..

“അയ്യോ കുഞ്ഞാ എന്താ കിടക്കാഞ്ഞേ..” ഞാന്‍ കുഞ്ഞയോടു ചേര്‍ന്നു നിന്നു ആ മുടിയിലൂടെ വിരലോടിച്ചു..

“കുഞ്ഞക്കു വല്ലാതെ ഉറക്കം വരുന്നു കണ്ണാ.. വേദനക്കുള്ള മരുന്നിന്‍റെ ഡോസ് അല്‍പം കൂട്ടി തരാന്‍ ഞാന്‍ ആനിയോടു പറഞ്ഞിരുന്നു.. അതിന്‍റെ മയക്കം ആണ്.. കിടന്നാല്‍ ഞാന്‍ ഉറങ്ങിപോയേനെ..” കുഞ്ഞ മെല്ലെ എന്‍റെ കയ്യില്‍ പിടിച്ചു എണീറ്റിട്ടു കട്ടിലിലേക്ക് ഇരുന്നു..

“അതിനെന്താ കുഞ്ഞാ കിടക്കാന്‍ മേലാരുന്നോ.. ഞാന്‍ വന്നു കിടക്കില്ലേ.. എന്താ കുഞ്ഞാ ഇങ്ങിനെ..” കുഞ്ഞയുടെ കാലുകള്‍ എടുത്തു കട്ടിലിലേക്ക് വെയ്ക്കാന്‍ സഹായിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു..

“എടാ മണ്ടാ.. തൈലം ഇടണ്ടേ.. ഞാന്‍ കിടന്ന് അങ്ങുറങ്ങിയാല്‍ തൈലം എങ്ങിനെ പുരട്ടും..” കുഞ്ഞ എന്നെ നോക്കി ചിരിച്ചു…

“ഓ പിന്നെ, കുഞ്ഞ ഉറങ്ങിയിരുന്നേലും ഞാന്‍ ഇട്ടു തന്നേനെ” ഞാന്‍ ചിരിച്ചും കൊണ്ടു പോയി എണ്ണക്കുപ്പികള്‍ രണ്ടും എടുത്തു വന്നു..

💬 Comments

View all comments