0%

Chapter Title : ലഹരി? [അൻസിയ]

Author : അൻസിയ Read All Parts 38.2K

ക്ലാസ്സിലെ മക്കളോട് നിങ്ങൾ പോയി പറയുമോ... ??

"എന്നെ കടിച്ചു കീറി തിന്നണ്ട അവളോട് ഞാൻ വരാമെന്ന് പറഞ്ഞേക്ക്..."

"അത് അല്ലങ്കിലും നിങ തന്നെ പോകും... പിന്നെ വൈകുന്നേരം ഉള്ള കള്ള്കുടി പോയി വരുന്നത് വരെ വേണ്ട..."

"അതിന് ഇന്നല്ലല്ലോ പോകുന്നത്..."

"ഇന്ന് പോയാലും നാളെ പോയാലും വേണ്ട...."

കടുപ്പിച്ച് മാധവൻ ഭാര്യയെ ഒന്ന് നോക്കി... സത്യത്തിൽ അയാൾക്ക് അനിത മോളുടെ കൂടെ പോകാൻ താൽപ്പര്യം ഇല്ലാത്ത കാരണവും ഇത് തന്നെ ആയിരുന്നു .... വൈകുന്നേരം ആയാൽ ഉള്ള തന്റെ രണ്ടെണ്ണം വിടൽ നടക്കില്ല.... ആതിരയെ കെട്ടിച്ചു വിടുമ്പോ മാധവന് ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളു അവളുടെ സ്ഥലത്ത് അതായത് തന്റെ വീടിന്റെ ഒരു വേലിക്കപ്പുറം വീട് വെക്കണം എന്ന്.. അത്രക്ക് ഇഷ്ടമായിരുന്നു മാധവന് ആതിരയെ... രണ്ട് മക്കൾ ആണ് അതിരക്ക് അനിതയും അനൂപും അനൂപ് ഇപ്പൊ ദുബായിൽ ഉണ്ട്... അവരുടെ ചെറുപ്പത്തിലാണ് അച്ഛൻ മരിച്ചത് എന്നാൽ അതൊന്നും അവരെ അറിയിക്കാതെ വളർത്തി അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്ത് കാര്യത്തിനും മാധവൻ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അനൂപും അനിതയും അച്ഛന്റെ സ്ഥാനം തന്നെ ആയിരുന്നു അയാൾക്ക് കൊടുത്തിരുന്നത്... മക്കൾ ഇല്ലാത്ത മാധവന് അവർ മക്കൾ തന്നെ ആയിരുന്നു... അടുത്ത മാസം അഞ്ചിനാണ് അനിതയുടെ വിവാഹം .. അവൾ പഠിച്ചിരുന്നത് കോഴിക്കോട് ആണ് അത് കൊണ്ട് തന്നെ അവിടെ പോയി കൂട്ടുകാരികളെ നേരിട്ട് കണ്ട് കല്യാണം പറയാൻ അവൾ ദിവസങ്ങൾ ആയി മാധവനെ സോപ്പിടുന്നു.. എന്നാൽ തന്റെ വൈകുന്നേരം ഉള്ള കലാപരിപാടിക്ക് മുടക്കം വരുമെന്ന് ഓർത്ത് അയാൾ അതിൽ

💬 Comments

View all comments