0%

Chapter Title : ലഹരി? [അൻസിയ]

Author : അൻസിയ Read All Parts 38.2K

നിന്നും ഒഴിഞ്ഞു മാറി നടന്നു .... കോഴിക്കോട് മാത്രം ആയിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു ഇതിപ്പോ വയനാടും പോകണം ഒരുത്തിയെ കാണാൻ.... മനസ്സില്ല മനസ്സോടെ അയാൾ സമ്മതം അറിയിച്ചപ്പോ അനിത സന്തോഷം കൊണ്ട് തുള്ളി ചാടി.... അങ്ങനെ വെള്ളിയാഴ്ച രാവിലെ പോകാം എന്ന് ഉറപ്പിച്ചു... അതാകുമ്പോ ശനിയാഴ്ച വൈകീട്ട് ഇങ് എത്താം എന്നായിരുന്നു മാധവൻ കരുതിയത്... കള്ളെന്ന സാധനം കൈ കൊണ്ട് തൊടരുതെന്ന് സത്യം ചെയ്യിച്ചാണ് രുഗ്മണി അയാളെ യാത്ര ആക്കിയത്... വലിയൊരു ബാഗും താങ്ങി പിടിച്ച് വരുന്ന അനിതയെ കണ്ടപ്പോ നെറ്റി ചുളിച്ച് മാധവൻ ചോദിച്ചു...

"അല്ല പെണ്ണേ നീ കല്യാണം പറയാൻ തന്നെയല്ലേ പോകുന്നത്...??

"അതേ വല്യച്ഛ.... എന്തേ...??

അമ്മാവനെ അനൂപും അനിതയും വല്യച്ഛ എന്നാണ് വിളിച്ചിരുന്നത്....

"അതിന് ഈ കണ്ട സാധനം എല്ലാം എന്തിനാ....???

"ചിലപ്പോ രണ്ടിൽ കൂടുതൽ ദിവസം എടുത്താലോ. ..??

ആ മുഖത്ത് കണ്ട പരിഭ്രമം അനിതയിൽ ചിരി വരുത്തി.....

"രണ്ടിൽ കൂടുതൽ ദിവസമോ.... നാളെ ഇങ് എത്തണം...."

"പിന്നെ രണ്ട് ദിവസം മാറി നിന്നാൽ ഇവിടെയാകെ പൊളിഞ്ഞു വീഴും... എന്ത് പറഞ്ഞിട്ടും കാര്യമില്ല വേഗം വണ്ടി എടുക്കാൻ നോക്ക്...."

ദേഷ്യത്തോടെ എന്തോ പറയാൻ ഒരുങ്ങിയ മാധവനെ തടഞ്ഞ് അനിയത്തി ആതിര പറഞ്ഞു...

"ചേട്ടാ അവളുടെ വർത്താനം കേൾക്കാതെ പോകാൻ നോക്ക്.. ആ ബാഗിലുള്ളത് കൂട്ടുകാരിക്ക് ഉള്ള സാധനങ്ങൾ ആണ്...."

"ആ അങ്ങനെ പറയ്... "

അനിതയെ കൂർപ്പിച്ചു നോക്കി അയാൾ വാഗ്‌നോർ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.... വല്യച്ഛനെ നോക്കി ചുണ്ട് കോട്ടി അവൾ ആ ബാഗ് പിൻസീറ്റിൽ

💬 Comments

View all comments