0%

Chapter Title : ലഹരി? [അൻസിയ]

Author : അൻസിയ Read All Parts 38.3K

സർ എ സി യോ നോൺ എ സിയോ....??

"എ സി ..."

"1300 ഒരു റൂമിന്..."

"ഒക്കെ...."

രണ്ട് കീ റൂം ബോയ് വാങ്ങുന്നത് കണ്ടാണ് അനിത അങ്ങോട്ട് ചെന്നത്....

"ഇത് നമുക്ക് ആണോ രണ്ട് റൂം...??

"അതേ..."

"എനിക്ക് പേടിയാ ഒറ്റയ്ക്ക് കിടക്കാൻ... ഒരു ഡബിൾ റൂം മതി...."

അയാളുടെ കയ്യിൽ നിന്ന് കീ വാങ്ങി മേശ പുറത്ത് വെച്ച് അവൾ പറഞ്ഞു.. എന്നിട്ട് ഉണ്ട കണ്ണു കൊണ്ട് മാധവനെ അവൾ ഇരുത്തി നോക്കി.... അവിടെ നിന്ന് വല്ലതും പറഞ്ഞാൽ വഴക്കാകും എന്നോർത്ത് മാധവൻ ഒന്നും മിണ്ടിയില്ല.... അവൾ പറഞ്ഞത് പോലെ റൂം എടുത്ത് അവർ മുകളിലേക്ക് ചെന്നു വഴികാട്ടിയായി റൂം ബോയ് മുന്നിലും..... ആ റൂം കണ്ടപ്പോ അനിതക്ക് തോന്നിയത് വീട്ടിലെ ഹാൾ ആണ് അത്രക്ക് വലിപ്പം ആയിരുന്നു അതിന്....

"വല്യച്ഛൻ എന്തിനാ രണ്ട് റൂം പറഞ്ഞത്....??

റൂം ബോയ് പോയതിന് ശേഷം അനിത ചോദിച്ചു..

"രണ്ടെണ്ണം അടിച്ചോളാൻ നീ തന്നെയല്ലേ സമ്മതിച്ചത്.... "

"അതിനെന്തിനാ രണ്ട് റൂം... ???

"പിന്നെ നിന്റെ കൂടെ ഇരുന്ന് കുടിക്കാനോ....??

"വല്യച്ഛൻ അല്ലെ കുടിക്കുന്നത് ഞാനല്ലല്ലോ... ഞാനുണ്ട് എന്ന് വെച്ച് എന്താ കുഴപ്പം....??

"കുഴപ്പമൊന്നും ഇല്ല.... ഒറ്റയ്ക്ക് ആണ് സുഖം..."

"അത്രയ്ക്ക് സുഖം വേണ്ട... വേണമെങ്കിൽ ഇവിടെ ഇരുന്ന് കുടിച്ചോ...."

"ഞാൻ ഓർഡർ ചെയ്തു കഴിഞ്ഞു...."

"അപ്പൊ അതാണ് തിരക്ക് ഫുഡ് വല്ലതും പറഞ്ഞോ...??

"അവനിപ്പോൾ വരും അപ്പൊ പറയാം..."

"എത്ര എണ്ണം പറഞ്ഞു....??

"ഇവിടെ കുപ്പിയാണ് കിട്ടുക..."

"അപ്പൊ കുപ്പിയാണോ പറഞ്ഞത്.... അത് നടക്കൂല....."

💬 Comments

View all comments