0%

Chapter Title : ലഹരി? [അൻസിയ]

Author : അൻസിയ Read All Parts 38.9K

"മുഴുവനൊന്നും ഞാൻ കുടിക്കില്ല നീ അലമ്പ് ഉണ്ടാക്കല്ലേ...."

"എനിക്കും വേണം..."

"എന്ത്...??

"വല്യച്ഛൻ കുടിക്കുന്നത്..."

"അയ്യടാ.... പോടി അവിടുന്ന്..."

"എന്ന വൈൻ... അല്ലങ്കിൽ ബീർ..."

"നീ കുടിച്ചിട്ടുണ്ടോ മുന്നേ സത്യം പറയണം..."

"ഒരു വട്ടം..."

"എവിടുന്ന്....??

"ഹോസ്റ്റലിൽ.... ഒരേ ഒരു വട്ടം..."

"എന്താ കുടിച്ചത്....???

വിശ്വാസം വരാതെ അയാൾ അനിതയെ നോക്കി ചോദിച്ചു..

"ബീർ..."

"നിന്നെ ഞാൻ ശരിയാക്കി തരാം...."

"സത്യം പറഞ്ഞാലും കുഴപ്പം.... നമ്മളൊരു വാക്ക് ഉണ്ട് രഹസ്യങ്ങൾ പുറത്ത് പറയാൻ പാടില്ലെന്ന്...."

"ഇതാണോ രഹസ്യം.... കൊല്ലും ഞാൻ...."

അവൾക്ക് നേരെ അടിക്കാൻ കൈ ഓങ്ങിയതും ഡോർ ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു.... അവളെ രൂക്ഷമായി നോക്കി അയാൾ പോയി വാതിൽ തുറന്നു... റൂം ബോയ് കൊണ്ടുവന്ന ഫുൾ ബോട്ടിൽ വാങ്ങി അയാൾക്ക് ടിപ്പും കൊടുത്ത് മടങ്ങാൻ നേരം അനിത അങ്ങോട്ട് ചെന്ന് മാധവന്റെ കയ്യിൽ നിന്നും ബാക്കി പൈസ കുറച്ചു ബലമായി തന്നെ പിടിച്ചു വാങ്ങി റൂം ബോയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു...

"ഇതിന് കിട്ടുന്ന ഒരു ബീർ വേണം... പിന്നെ ഫ്രൈഡ് റൈസും...."

"ഒന്നോ രണ്ടോ....??

"രണ്ടെണ്ണം.... "

മാധവനെ നോക്കി അവൾ പറഞ്ഞു...... ഒന്നും മിണ്ടാതെ അയാൾ കുപ്പിയുമായി അകത്തേക്ക് നടന്നു.... അനിത നേരെ ചെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും ഗ്ലാസ്സും എടുത്ത് മാധവന്റെ മുന്നിൽ കൊണ്ടു വന്നു വെച്ചു..... മുഖം വീർപ്പിച്ചിരുന്ന മാധവന്റെ തൊട്ടരികിൽ ആയി അവൾ ഇരുന്നു....

"പിണങ്ങല്ലേ മാഷേ.... ഞാൻ കുടിക്കുന്നില്ല പോരെ.....??

"എന്നാലും മോള് കുടിച്ചിട്ട് ഉണ്ടെന്ന് പറഞ്ഞപ്പൊ....??

"അതിനെന്താ ഇത് എന്നും കുടിക്കുന്ന

💬 Comments

View all comments