ലൈല

📝 Ongoing

👁 7827 views ❤ 69 likes 💬 1 comments

ലൈല

രാത്രി പതിനൊന്നര മണിയായപ്പോ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു. കാശെണ്ണി ബാഗിലാക്കി അര്‍ബാബ് നേരത്തെ ഇറങ്ങി. അടച്ച് പൂട്ടിടേണ്ട ജോലി റഫീഖിനാണ്. സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പഴയ ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ തന്നെയായിരുന്നു താമസ സൌകര്യം. ഞാനും റഫീഖും കൂടാതെ അര്‍ബാബും അവിടെ താമസിച്ചു. റഫീഖ് ഒരു അടിപൊളി പയ്യനായിരുന്നു. അര്‍ബാബിന്‍റെ ശകാരവും തെറിവിളിയും കേട്ട് കേട്ട് അവന്‍റെ കാതുകള്‍ തഴന്പിച്ചുപോയിരിക്കുന്നു. അതിനാല്‍, എല്ലാം ഒരു രസത്തോടെ എടുക്കുകയാണ് അവന്‍.
റഹ്മാന് എന്തു സംഭവിച്ചിരിക്കുമെന്നും മൊയ്തുവിന്‍റെയും മറ്റുള്ളവരുടെയും അവസ്ഥയെന്തായിരിക്കുമെന്നുമൊക്കെ ആലോചിച്ച് അന്ന് രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല.
പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഡെലിവറി ആരംഭിച്ചു. ആ ചുറ്റുവട്ടത്തുള്ള എല്ലാ വില്ലകളിലും എന്തെങ്കിലും ചെറിയ സാധനമെങ്കിലും രാവിലെ തന്നെ എത്തിക്കാനുണ്ടായിരുന്നു. വിശ്രമമെന്തെന്നറിയാത്ത ജോലി. ഇടയ്ക്ക് അന്നത്തെ പത്രം കണ്ടപ്പോ ആകാംക്ഷയോടെയും അതിലേറെ ഭീതിയോടെയും ഞാന്‍ താളുകള്‍ മറിച്ചുനോക്കി.
'മൂട്ടയെ കൊല്ലാന്‍ നിരോധിത രാസപദാര്‍ഥ പ്രയോഗം: മലയാളി യുവാവ് മരിച്ചു'
തലക്കെട്ടും അതിനോടൊപ്പം ചേര്‍ത്ത റഹ്മാന്‍റെ ഫോട്ടോയും കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു!!. വിറയ്ക്കുന്ന ചുണ്ടുകളോടെയാണ് വാര്‍ത്ത വായിച്ചത്. ഫ്ളാറ്റില്‍ താമസിക്കുന്ന എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. തന്നെ

📚 Chapters

1 published

Related Stories

💬 Comments

View all comments