Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി
പന്ത്രണ്ടും രണ്ടാമത്തെ ആൾക്ക് ഒമ്പതും വയസ്സ് പ്രായം. അവർ സ്കൂളിൽ നിന്ന് വരുമ്പോഴേക്കും വീടെത്താം എന്ന പ്രദീക്ഷയിൽ ആണ് ഹൈമചേച്ചി. അങ്ങനെ ഇരിക്കുമ്പോഴുണ്ട് പെട്ടന്ന് സ്റ്റോപ്പ് അല്ലാത്ത ഒരു സ്ഥലത്ത് ബസ് നിറുത്തുന്നു. ഒരു മയക്കത്തിൽ ആയിരുന്ന ചേച്ചി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോഴുണ്ട് ആരോ ബസ് തടഞ്ഞിരുന്നു. കൊടുങ്ങല്ലൂർ ആരെയോ വെട്ടിക്കൊന്നു , അവിടെ മിന്നൽ ഹർത്താൽ ആണ് അത് കൊണ്ട് ട്രിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു കണ്ടക്ടർ. എല്ലാവരോടും അവിടെ ഇറങ്ങിക്കോളാൻ പറഞ്ഞു. അങ്ങനെ ഹൈമ അവിടെ ഇറങ്ങി. അവരുടെ കാലിന്നടിയിലും നിന്നും ഒരു ഭയത്തിന്റെ ഒരു തരിപ്പ് മെല്ലെ മെല്ലെ അരിച്ചു കയറാൻ തുടങ്ങി."ദൈവമേ, ഞാൻ എപ്പോൾ വീട്ടില് ചെല്ലും? എനിക്കിവിടെ നിന്നും പോകാൻ പറ്റുമോ ?" തുടങ്ങിയ ചോദ്യങ്ങൾ അവർ മനസ്സില് ആവർത്തിച്ചു ചോദിച്ചു കൊണ്ടിടുന്നു. ബസിൽ കൂടെ ഉണ്ടായിരുന്ന സ്ത്രീകളോട് അവർ ചോദിച്ചപ്പോൾ ഇത് കൈപ്പമംഗലം എന്നാ സ്ഥലം ആണെന്നും അവരുടെ വീട് മതിലകത്താണെന്നും അവർ പറഞ്ഞു. അവർക്ക് നടന്നു പോയാലും വൈകുന്നേരം ആകുമ്പോഴേക്കും വീട് പറ്റാം.
ചേച്ചിയുടെ വിഷമം കണ്ടു കൂടെ യാത്ര ചെയ്തിരുന്ന പ്രായം ചെന്ന സ്ത്രീ സഹായിക്കാൻ തയ്യാറായി. അന്ന് പോകാൻ ബുദ്ധിമുട്ടാകുമെങ്കിൽ അവരുടെ വീട്ടിൽ ചേച്ചിക്ക് താമസിക്കാം; അവിടെ അവരും അവരുടെ മകളും മാത്രമാണ് താമസം എന്ന് പറഞ്ഞു. പക്ഷെ ചേച്ചിക്ക് അതിനു കഴിയില്ലല്ലോ. മക്കളാണെങ്കിൽ അഞ്ചു മണി ആകുമ്പോഴേക്കും വീട്ടിൽ വരും. അത് പിന്നെ എന്തെങ്കിലും ആകട്ടെ ഭർത്താവു വരുന്നത് വരെ അവർ അടുത്ത വീട്ടില് പോയി ഇരുന്നോളും. പക്ഷെ അതല്ലല്ലോ ഏറ്റവും വലിയ
💬 Comments
View all comments