Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി
പ്രശ്നം; താൻ എവിടെയാണെന്ന് വീട്ടിലുള്ളവർക്കറിയില്ലല്ലോ...? അതു പറഞ്ഞപ്പോൾ അവർ അടുത്ത് കണ്ട പെട്ടി കടക്കാരനോട് ചേച്ചിയുടെ വിഷമ സ്ഥിതി പറഞ്ഞു വല്ല ടാക്സിയും ഓട്ടോയും കിട്ടുമോ എന്ന് അന്വേഷിച്ചു. കടക്കാരൻ ചേച്ചിയെ കൈ കാട്ടി വിളിച്ചു. ചേച്ചി കടക്ക് അടുത്തേക്ക് ചെന്നു. മെലിഞ്ഞുണങ്ങി മാമുക്കോയയെ പോലെ ഒരു മനുഷ്യൻ. ഒരു ബനിയനും ലുങ്കിയുമാണ് വേഷം. അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനിടയിൽ അയാളുടെ വായിൽ നിന്നും വന്ന കള്ളിന്റെ മണം ചേച്ചിയിൽ അറപ്പുളവാക്കി. ഈ അലവലാതിയോടു കാര്യം കോഫിക്കൻ ചെന്ന പ്രായമായ സ്ത്രീയോട് ഹൈമേച്ചിക്കു നല്ല ദേഷ്യം തോന്നി. കടക്കാരൻ ചോദ്യം ചെയ്യൽ തുടർന്നു.
അല്ല..എറണാകുളത്തു എവിടെയാ വീടെന്നു പറഞ്ഞത്?
പനമ്പിള്ളി നഗർ
വീട്ടിൽ ഫോൺ ഉണ്ടോ?
ഉണ്ട്
എങ്കിൽ അവിടേക്കു ഒന്ന് വൈകുമെന്ന് വിളിച്ചു പറഞ്ഞു കൂടെ..?
വീട്ടിൽ ഇപ്പോൾ ആരും ഇല്ല. കുട്ടികൾ സ്കൂളിൽ പോയി.
ഭർത്താവു നാട്ടിൽ ഇല്ലേ?
ഉണ്ട്..
എന്താണ് പണി?
ആൾ ഒരു കോളേജിൽ പഠിപ്പിക്കുകയാ.
അത് കേട്ടതോടെ അയാളുടെ മുഖത്തു അല്പം ബഹുമാനം വന്നത് പോലെ തോന്നി. അത് കണ്ടതോടെ ചേച്ചിക്ക് കുറച്ചു ധൈര്യമായി. അയാൾ ചോദിച്ചു; അല്ലാ....അങ്ങനെയാണെങ്കിൽ പുള്ളിക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തു ഫോൺ ചെയ്തു പറയാൻ പറ്റില്ലേ?
ചേച്ചി : അതിനു ഇവിടെ അടുത്ത് ടെലിഫോൺ ബൂത്ത് വല്ലതും ഉണ്ടോ ?
അ- ബൂത്ത് എന്തിനാണ്? ദാ ആ കാണുന്ന വല്യ വീടില്ല.. അത് ഗൾഫ് കാരൻ സുലൈമാൻ സാഹിബിന്റെ വീടാണ്. ധൈര്യമായി ഫോൺ ചെയ്യാം. സാഹിബിന്റെ ഭാര്യ സുഹ്‌റ താത്ത ഒരു നല്ല സ്ത്രീയാ...നിങ്ങളങ്ങോട്ടു ചെന്ന്
💬 Comments
View all comments