0%

Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി

Author : Robin Hood Read All Parts 1K

സങ്കടം പറഞ്ഞാ അവര് വിളിച്ചു തരും മോളുടെ ഭർത്താവിനെ.

* * * * * * എന്നാൽ സുഹറത്താത്ത അവരുടെ സങ്കടം കേട്ട് ഫോൺ വിളിക്കാൻ എടുത്തെങ്കിലും നടന്നില്ല. ഹർത്താലുകാർ ഫോണിന്റെ ലൈൻ മൊത്തം കട്ട് ചെയ്‌തിട്ടിരിക്കുകയായിരുന്നു.

ചേച്ചിക്ക് സങ്കടം കൂടി കരച്ചിലായി. സുഹ്രത്താതക്കും ഹൈമേച്ചിയുടെ കൂടെ വന്ന പ്രായമായ സ്ത്രീക്കും(അവരുടെ പേര് ചോദിയ്ക്കാൻ ഹൈമേച്ചി മറന്നു പോയി ) അത് കണ്ട് ഭയങ്കര സങ്കടമായി.

രണ്ടിലൊന്ന് തീരുമാനിച്ചിട്ടെന്നപോലെ ഇത്ത പറമ്പിൽ പണിയെടുക്കുകയായിരുന്ന വേലായുധനെ വിളിച്ചു. അവനോട് എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു. അയാൾ അപ്പോൾത്തന്നെ സൈക്കിൾ എടുത്ത് സ്പീഡിൽ എങ്ങോട്ടോ ഓടിച്ചു പോയി. എന്നിട്ട് ഇത്ത വന്നു ചേച്ചിയോട് പറഞ്ഞു

"ഇവിടെ അടുത്ത് തന്നെ ഓട്ടോ ഓടിക്കുന്ന ഒരു പയ്യനുണ്ട്. വിശ്വസ്തനാ.. സുനിൽ എന്നാ പേര്. അവന്റെ അപ്പനും അമ്മയും ഇവിടെ പണിക്കാരായിരുന്നു. അവൻ കുറെ പഠിച്ചതാ...പ്രീ ഡിഗ്രി ഒക്കെ കഴിഞ്ഞതാ. പിന്നേം പഠിക്കാൻ അവനു താല്പര്യം ഉണ്ടായതാ; അപ്പോഴാ അവന്റെ അപ്പന് സുഖമില്ലാതായതു. ഇപ്പോൾ കിടപ്പാ. അമ്മ അയാളേം നോക്കി വീട്ടിലിരുപ്പായത്തോടു കൂടി അവനു പണി ചെയ്യാൻ ഇറങ്ങേേണ്ടി വന്നു.

ചേച്ചി തല കുലുക്കി കേട്ട് കൊണ്ടിരുന്നു. ഓരോ തല കുലുക്കലിനൊപ്പം ചേച്ചിയുടെ ജിമിക്കികൾ(കുട പോലത്തെ ഒരു തരം കമ്മൽ) കിടന്നു ഇളകുന്നുണ്ടായിരുന്നു.

ഇത്ത തുടർന്നു - ഇത്രയും പഠിച്ചവനെക്കൊണ്ടൊക്കെ എങ്ങേനെയാ പറമ്പിൽ പണി എടുപ്പിക്കുക എന്ന് പറഞ്ഞു ഇക്ക മേടിച്ചിട്ടു കൊടുത്തതാ അവനു ഓട്ടോ. ഇതാവുമ്പോ അവന്റെ പഠിപ്പും നടക്കും വീട്ടിലെ ചിലവും നടക്കും. ഡിഗ്രി പ്രൈവറ്റ് ആയിട്ട് ചെയ്യുന്നുണ്ടേ...ഞങ്ങേൾക്ക് വളരെ ഉപകാരം ചെതിരുന്ന

💬 Comments

View all comments