0%

Chapter Title : ലൈഫ് ഓഫ് മനു - 3

Author : logan Read All Parts 466

ക്ക് അഡ്മിൻ കിട്ടി. രണ്ടു വർഷം ഇവിടം പൊളിച്ചടുക്കണം... അവൻ മനസ്സിലോർത്തു. അത്ര സുന്ദരമായിരുന്നു ആ ക്യാമ്പസ്‌. മനുവിന്റെ സ്കൂളിൽ നിന്നും ഒത്തിരിപേർക്ക് അവിടെത്തന്നെ അഡ്മിൻ കിട്ടിയിരുന്നു. വീടിനടുത്തുള്ള ഒന്നോ രണ്ടോ പേർ അവിടെ സീനിയർസ് ആയിരുന്നു. നല്ല മാർക്കോടെ പാസ്സായതിനു മനുവിന് ഒത്തിരി ഗിഫ്റ്റുകളും കിട്ടി, അമ്മാവന്മാരും, പിന്നെ നാട്ടിലെ ഓരോ ക്ലബ്ബുകളും അവനെ അനുമോദിച്ചു. അവന്റെ അച്ഛനോട് അവൻ ഒരു ബൈക്ക് ആണ് ഗിഫ്റ്റ് ആയി ചോദിച്ചത്... പക്ഷേ അമ്മ ഒരു രീതിയിലും സമ്മതിക്കുന്നില്ല.... അച്ഛനും സമ്മതം ഒന്നും അല്ലായിരുന്നു... 15 കഴിഞ്ഞേ ഒള്ളു, ലൈസൻസ് ഇല്ല... എങ്കിലും അച്ഛന്റെ ബുള്ളറ്റ്... അതും അവനേക്കാൾ മൂത്തത്... 1980 england made...ഈ പ്രായത്തിനുള്ളിൽ അവൻ expert ആയിരുന്നു. അച്ഛനും അമ്മയും പറയുന്നതിലും കാര്യം ഉണ്ട്... പിന്നെ അവൻ ബൈക്കിന്റെ കാര്യം വീട്ടിൽ ഉന്നയിച്ചില്ല. അങ്ങിനെ ക്ലാസ്സ്‌ തുടങ്ങി, സയൻസ് ഗ്രൂപ്പ്‌ ആയതു കൊണ്ടു പെൺകുട്ടികൾ ആയിരുന്നു ക്ലാസ്സിൽ കൂടുതൽ, അവനോടൊപ്പം പത്തിൽ പഠിച്ച ചിലരും same ക്ലാസ്സിൽ ഉണ്ടായിരുന്നു. മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ടു ആദ്യമാദ്യം ഇംഗ്ലീഷിൽ എടുക്കുന്ന ക്ലാസുകൾ ടഫ് ആയിരുന്നു. എങ്കിലും അവൻ അഡ്ജസ്റ്റ് ചെയ്തു. ക്ലാസ്സിലെ 80% കുട്ടികളും ട്യൂഷൻ എടുത്തിരുന്നു, അവൻ അത് അമ്മയോട് പറഞ്ഞു... " ലെക്ചർ ഫോളോ ചെയ്യാൻ ഇച്ചിരെ പാടാണ് അമ്മേ... സാർമ്മാര് വെള്ളം തുറന്നുവിട്ട പോലെയാ ഇംഗ്ലീഷ് പറയുന്നേ. എല്ലാർക്കും ട്യൂഷൻ ഉണ്ട്... ഒടുക്കത്തെ ഫീസാ... എന്താ ചെയ്കാ ?...ഇപ്പൊ തന്നെ ഒരുപാട് കാശ് ആയി... ഇതും കൂടെ.... അച്ഛൻ വേണ്ടാന്ന് പറയില്ല... ന്നാലും

💬 Comments

View all comments