0%

Chapter Title : ലൈഫ് ഓഫ് മനു - 3

Author : logan Read All Parts 468

ഞാൻ പഠിച്ചോളാം അമ്മേ " അമ്മ എന്താ പറയേണ്ടത് എന്ന് ആലോചിച്ചു... അവൻ ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല, എല്ലാ അറ്റവും കൂട്ടിമുട്ടിക്കാൻ അച്ഛൻ പെടാപാട് പെടുന്നത് അവനറിയാം... അതാ ട്യൂഷൻ വേണ്ടാ ന്നു അവൻ പറയുന്നത്...അമ്മ അവനെ ചേർത്തു പിടിച്ചു അവന്റെ മുടിയിൽ വിരലോടിച്ചു... അപ്പോഴാണ് അമ്മയ്ക്ക് ഒരു കാര്യം ഓർമവന്നത്... !!! " മനു... നിങ്ങടെ കൂടെ ക്രിക്കറ്റ്‌ കളിക്കാൻ വരുന്ന ഒരു പയ്യൻ ഉണ്ടല്ലോ... എന്താ അവന്റെ പേര്.... പ്രവീൺ അവന്റെ ചേച്ചി പ്രിയ... അവളിപ്പോ ആ കോളേജിൽ അല്ലേ ഡിഗ്രി ചെയ്യണേ... ആ കുട്ടി നല്ലപോലെ പഠിക്കും.. വേണേൽ അമ്മ ട്യൂഷൻ കാര്യം ഒന്നു ചോദിച്ചു നോക്കാം " പ്രിയ... യെസ്... പ്രവീണിന്റെ ചേച്ചി.... അതേല്ലോ.... പ്രിയ ഈ വർഷം ഡിഗ്രി ഫസ്റ്റ് ഇയർ... അപ്പോൾ പ്രീഡിഗ്രി പഠിച്ച നോട്സും ടെസ്റ്റും കാണും... ഒരു വെടിയ്ക്ക് രണ്ടു birds.... " അവരുടെ വീട്ടിലെ ഫോൺ നമ്പർ ഉണ്ടോ... ഇപ്പൊ തന്നെ വിളിച്ചു ചോദിക്ക്, കഴിഞ്ഞ കൊല്ലത്തെ ടെക്സ്റ്റ്‌ ഉണ്ടേൽ പുതിയത് ഒന്നും വാങ്ങേണ്ടല്ലോ... അത്രേം പൈസ ലാഭം. " അവൻ നമ്പർ തപ്പിയെടുത്തു ഡയൽ ചെയ്തു അമ്മയ്ക്ക് കൊടുത്തു.... " ഹലോ... ആരാ "... പ്രിയതന്നെയാണ് ഫോൺ എടുത്തത് " പ്രിയ ആണോ ?...മോളെ ഞാൻ.".. അമ്മ കത്തി തുടങ്ങി.... " അമ്മേ... കാര്യം പറയെന്നെ".... അവൻ അമ്മയുടെ കയ്യിൽ തോണ്ടി. അമ്മ കാര്യമൊക്കെ പറഞ്ഞു ഫോൺ വച്ചു. " എന്ത് പറഞ്ഞു പ്രിയ.. "? അവനു തിടുക്കമായി അറിയാൻ... രണ്ടുവർഷത്തെയും ബുക്സ്

💬 Comments

View all comments