Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
എൻ്റെ വീടിൻ്റെ അടുത്ത് കുറച്ച് നാൾ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നത് ആണ്...അതുകൊണ്ട് ഇതൊക്കെ അറിയാം."
*നന്നായി എന്നിട്ട് ഇതൊന്നും നിമിഷ പറഞ്ഞില്ലല്ലോ.*
"അതിന് ഞാൻ നിമിഷ ചേച്ചിയോടും പറഞ്ഞിട്ടില്ല."
*അപ്പോ തൻ്റെ സാലറി ഒക്കെ എങ്ങനെയാ പറഞ്ഞേക്കുന്നത്*
"അയ്യോ സർ അതൊന്നും വേണ്ട"
*വേണ്ടെ? പിന്നെ താൻ എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നത്*
"സർ പി എസ് സി ലിസ്റ്റില് എൻ്റെ പേരുണ്ട് സോ ജോബ് കിട്ടുന്നത് വരെ ഞാൻ ചുമ്മാ നിൽക്കാൻ വന്നതാ. വീട്ടിൽ ഇരുന്ന് ബോർ അടിച്ചു. അപ്പോ നിമിഷ ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി തന്നെയാ പറഞ്ഞത് ഇവിടെ നിന്നോളാൻ.ഞാൻ അവിടെ ഇരുന്നു മടുത്തപ്പോ ഒരു നേരമ്പോക്ക് ആയിക്കോട്ടെ എന്നോർത്ത് വന്നതാ, അല്ലാതെ സാലറി ഒന്നും വേണ്ട"
*അങ്ങനെ പറഞാൽ പറ്റില്ല. ഇവിടെ ഇരിക്കണം എന്നുണ്ടെങ്കിൽ സാലറി വാങ്ങിയെ പറ്റൂ.. അതും ഇത്രേം ഒക്കെ പഠിച്ച ഒരാള്.*
"സർ അതൊന്നും വേണ്ട എനിക്ക് സാലറി തന്നാൽ അത് നിങ്ങൾക്കും നഷ്ടമല്ലെ വെറുതെ എന്തിനാ"
*നീ ഇപ്പൊ കണക്ക് നോക്കിയിട്ട് എങ്ങനെയാ നഷ്ടം ആണോ ലാഭം ആണോ, *
"അത് നല്ല ലാഭം ആണ്.. "
*മോളെ സേതു. ഇത് നീ വിചാരിക്കുന്ന പോലെ അല്ല. ഞങ്ങൾക്ക് ഈ ഷോപ്പ് മാത്രമല്ല ഉള്ളത്. ഞങ്ങളുടെ മെയിൻ ബിസിനെസ്സ് അങ്ങ് ദുബായ് ആണ്. ഇവിടെ കേരളത്തിലും നമുക്ക് വേറെ സൂപ്പർ മാർക്കറ്റ്, ജ്വെല്ലറി ഷോപ്പ് ഒക്കെ ഉണ്ട്.എല്ലാം നല്ല ലാഭത്തിലും. പിന്നെ ഇവിടെ ഒരു ജ്വെല്ലെറി ഷോപ്പ് ഇടാൻ പ്ലാൻ ഉണ്ട് അതിൻ്റെ മീറ്റിംഗ് ആണ് ഇപ്പൊ നടക്കുന്നത്.സോ നിനക്ക് സാലറി തരുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.*
"സർ അതുകൊണ്ട് അല്ല, ഞാൻ പറഞ്ഞില്ലേ ഞാൻ ഇവിടെ അധികം ഒന്നും ചെയ്യുന്നില്ല.. അതുകൊണ്ട് ഒക്കെ ആണ് ഞാൻ അങ്ങനെ പറഞ്ഞത്. "
*ആ ഞാൻ ഒന്ന് നിമിഷ ആയിട്ട് ചർച്ചിക്കട്ടെ എന്നിട്ട് പറയാം. *
അവരുടെ സംസാരം അങ്ങനെ കുറച്ച് നേരം നീണ്ടു പോയി. അലക്സിൻ്റെ മാന്യമായ പെരുമാറ്റവും സംസാരവും എല്ലാം സേതുവിൻ്റെ മനസ്സിൽ ഒരു
💬 Comments
View all comments