Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
ഇമ്പ്രഷൻ നൽകി.കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം തൻ്റെ ഫോണിൽ നോക്കിക്കൊണ്ട് അലക്സ് ചോദിച്ചു
താൻ ചായ കുടിച്ചോ?*
"ഉവ്വ് കുടിച്ചു..."
*പിന്നെ നിമിഷ മെസ്സേജ് അയച്ചിട്ടുണ്ട് അവൾ വരില്ല എന്ന് പറഞ്ഞ്.ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ നിന്നെ ഒന്ന് വീട്ടിൽ ആക്കമോ എന്ന് ചോദിച്ചു.*
"അയ്യോ സർ ബുദ്ധിമുട്ടണ്ട, ഞാൻ ഹസ്ബൻ്റിനെ വിളിച്ചുകൊള്ളാം"
*ഇതൊക്കെ എന്തോന്ന് ബുദ്ധിമുട്ട് താൻ ഇങ്ങനെ സില്ലി ആകല്ലെ. തനിക്ക് ഒരുമാതിരി ഓവർ ബഹുമാനവും താഴലും ഒക്കെ ആണല്ലോ.*
"അയ്യോ അങ്ങനെ അല്ല സർ "
*പിന്നെ എങ്ങനെ ആണ് സർ.പറയണം സർ*
"അതല്ല."
* ഏതല്ല ?*
"സർ ചുമ്മാ കളിയാക്കല്ലേ"
*കളിയാക്കും സർ, എന്തെങ്കിലും പറയാൻ ഉണ്ടോ സർ. നമ്മുടെ ഒപ്പം ഒക്കെ വണ്ടിയിൽ കേറുമോ സർ. വീട്ടിൽ കൊണ്ടൊന്നു വിടാൻ അനുവദിക്കുമോ സർ.... ഹ ഹ ഹ ഹ ഹ ഹ *
സേതു മുഖത്ത് ഒരു കള്ള ദേഷ്യം വരുത്തി ഇരുന്നു ... അവൻ പറഞ്ഞതിനൊന്നും പ്രതികരിക്കാൻ അവൾ നിന്നില്ല.
*ഹലോ മാഡം അപ്പോ എങ്ങനെയാ എൻ്റെ ഒപ്പം വരുന്നോ?*
"ഞാൻ വരുന്നില്ല. എന്നെ ഇത്രയും കളിയാക്കിയിട്ട് ഇനി ഞാൻ വരുന്നില്ല."
*ഹാ അത്രേ ഉള്ളോ , അപ്പോ വരാൻ സമ്മതം ഒക്കെ ആണ്. എങ്കില് ഞാൻ തൂക്കി എടുത്ത് വണ്ടിയിൽ ഇട്ട് കൊണ്ടോയി വിട്ടോളാം*
അവൻ്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കാണിക്കാൻ തോന്നിയെങ്കിലും സേതു അവളുടെ സ്റ്റാൻഡേർഡ് കീപ് ചെയ്തു. രാഹുലിൻ്റെ അടുത്ത് കാണിക്കുന്ന കുട്ടികളികൾ ഇവിടെ കാണിക്കാൻ സേതു നിന്നില്ല. വൈകിട്ട് ഷോപ്പ് അടയ്ക്കുമ്പോൾ അലക്സ് അവളെ പിടിച്ച് നിർത്തി ഒരു സെൽഫീ എടുത്തു. എന്നിട്ട് അവളെ വീട്ടിൽ കൊണ്ടോയി വിടുകയും ചെയ്തു...
*എന്താ സർ നമ്മളെ ഒന്നും വീട്ടിലേക്ക് ക്ഷണിക്കുന്നില്ലെ?*
"അയ്യോ നമ്മളെപ്പോലെ ഉള്ള പാവങ്ങളുടെ വീട്ടിൽ നിങ്ങളെ പോലെ ഉള്ള സാറുമാർ കയറുമോ?"
*ആഹാ അത്രക്ക് ആയോ എങ്കിൽ ഞാൻ കയറി നിൻ്റെ കൈകൊണ്ട് ഒരു ചായയും ഉണ്ടാക്കി കുടിച്ചിട്ടെ പോകുന്നുള്ളു.*
"ഓ അതിനെന്താ വായോ. തിരക്കില്ലെങ്കിൽ വായോ. ചായ
💬 Comments
View all comments