0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]

Author : Kambikathakal Read All Parts 3.1K

ഇരിക്ക്"

*അതെന്താ മുന്നറിയിപ്പ് ഇല്ലാതെ എനിക്ക് ഇവിടെ വരാൻ പാടില്ലേ, ??*

*അയ്യോ അങ്ങനെ അല്ല സാർ,,, ഞാൻ വെറുതെ *

*ഞാൻ ചുമ്മാ പറഞ്ഞതാ, ഇനി ഇപ്പൊ മറുപടി പറയാൻ കിടന്ന് ഉരുളണ്ട... നിമിഷ എവിടെ പോയി.*

"സർ നിമിഷ ചേച്ചി എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാ പോയത്. എന്തോ മീറ്റിംഗ് എന്തോ ആണെന്ന് തോന്നുന്നു."

*ഓ ശെരിയ എന്നോട് പറഞ്ഞിരുന്നു. ഞാൻ മറന്നു. അത് പോട്ടെ എന്താ ഇതിൽ ഇത്ര കാര്യമായിട്ട് നോക്കുന്നത്*

അലക്സ് ചെയർ അവളുടെ അടുത്തേക്ക് അടുപ്പിച്ച് ഇട്ടുകൊണ്ട് ചോദിച്ചു.

"ഞാൻ ചുമ്മാ കണക്ക് ഒക്കെ ക്ലിയർ ചെയ്യുകയായിരുന്നു. മന്ത് എൻഡ് ആകാറായില്ലെ അതുകൊണ്ട്.. അവസാനത്തേക്ക് വെച്ചാൽ പിന്നേം ബുദ്ധിമുട്ട് അല്ലേ, ഇപ്പൊ ആണേൽ വല്യ തിരക്കും ഇല്ല. സോ ചുമ്മാ ഇരിക്കണ്ടല്ലോ എന്ന് കരുതി."

*ആഹാ കൊള്ളാലോ അപ്പോ താൻ ഇതൊക്കെ പഠിച്ചിട്ടുണ്ടോ?*

"പിന്നെ... ഞാൻ ടാക്സ് അല്ലേ പഠിച്ചത്. അതും പോരാഞ്ഞ് ഞാൻ എൻ്റെ വീടിൻ്റെ അടുത്ത് കുറച്ച് നാൾ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നത് ആണ്...അതുകൊണ്ട് ഇതൊക്കെ അറിയാം."

*നന്നായി എന്നിട്ട് ഇതൊന്നും നിമിഷ പറഞ്ഞില്ലല്ലോ.*

"അതിന് ഞാൻ നിമിഷ ചേച്ചിയോടും പറഞ്ഞിട്ടില്ല."

*അപ്പോ തൻ്റെ സാലറി ഒക്കെ എങ്ങനെയാ പറഞ്ഞേക്കുന്നത്*

"അയ്യോ സർ അതൊന്നും വേണ്ട"

*വേണ്ടെ? പിന്നെ താൻ എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നത്*

"സർ പി എസ് സി ലിസ്റ്റില് എൻ്റെ പേരുണ്ട് സോ ജോബ് കിട്ടുന്നത് വരെ ഞാൻ ചുമ്മാ നിൽക്കാൻ വന്നതാ. വീട്ടിൽ ഇരുന്ന് ബോർ അടിച്ചു. അപ്പോ നിമിഷ

💬 Comments

View all comments