0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]

Author : Kambikathakal Read All Parts 3.1K

ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി തന്നെയാ പറഞ്ഞത് ഇവിടെ നിന്നോളാൻ.ഞാൻ അവിടെ ഇരുന്നു മടുത്തപ്പോ ഒരു നേരമ്പോക്ക് ആയിക്കോട്ടെ എന്നോർത്ത് വന്നതാ, അല്ലാതെ സാലറി ഒന്നും വേണ്ട"

*അങ്ങനെ പറഞാൽ പറ്റില്ല. ഇവിടെ ഇരിക്കണം എന്നുണ്ടെങ്കിൽ സാലറി വാങ്ങിയെ പറ്റൂ.. അതും ഇത്രേം ഒക്കെ പഠിച്ച ഒരാള്.*

"സർ അതൊന്നും വേണ്ട എനിക്ക് സാലറി തന്നാൽ അത് നിങ്ങൾക്കും നഷ്ടമല്ലെ വെറുതെ എന്തിനാ"

*നീ ഇപ്പൊ കണക്ക് നോക്കിയിട്ട് എങ്ങനെയാ നഷ്ടം ആണോ ലാഭം ആണോ, *

"അത് നല്ല ലാഭം ആണ്.. "

*മോളെ സേതു. ഇത് നീ വിചാരിക്കുന്ന പോലെ അല്ല. ഞങ്ങൾക്ക് ഈ ഷോപ്പ് മാത്രമല്ല ഉള്ളത്. ഞങ്ങളുടെ മെയിൻ ബിസിനെസ്സ് അങ്ങ് ദുബായ് ആണ്. ഇവിടെ കേരളത്തിലും നമുക്ക് വേറെ സൂപ്പർ മാർക്കറ്റ്, ജ്വെല്ലറി ഷോപ്പ് ഒക്കെ ഉണ്ട്.എല്ലാം നല്ല ലാഭത്തിലും. പിന്നെ ഇവിടെ ഒരു ജ്വെല്ലെറി ഷോപ്പ് ഇടാൻ പ്ലാൻ ഉണ്ട് അതിൻ്റെ മീറ്റിംഗ് ആണ് ഇപ്പൊ നടക്കുന്നത്.സോ നിനക്ക് സാലറി തരുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.*

"സർ അതുകൊണ്ട് അല്ല, ഞാൻ പറഞ്ഞില്ലേ ഞാൻ ഇവിടെ അധികം ഒന്നും ചെയ്യുന്നില്ല.. അതുകൊണ്ട് ഒക്കെ ആണ് ഞാൻ അങ്ങനെ പറഞ്ഞത്. "

*ആ ഞാൻ ഒന്ന് നിമിഷ ആയിട്ട് ചർച്ചിക്കട്ടെ എന്നിട്ട് പറയാം. *

അവരുടെ സംസാരം അങ്ങനെ കുറച്ച് നേരം നീണ്ടു പോയി. അലക്സിൻ്റെ മാന്യമായ പെരുമാറ്റവും സംസാരവും എല്ലാം സേതുവിൻ്റെ മനസ്സിൽ ഒരു ഇമ്പ്രഷൻ നൽകി.കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം തൻ്റെ ഫോണിൽ നോക്കിക്കൊണ്ട് അലക്സ് ചോദിച്ചു

💬 Comments

View all comments