Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
ഇതുവരെ വിളി ഒന്നും വന്നിട്ടില്ല.ഇവരുടെ ഫ്ലാറ്റ് കുറച്ച് ഉള്ളിലേക്ക് കയറി ആണെന്നുള്ളത് കൊണ്ട് അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.രാഹുൽ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ സേതു ഒറ്റക്ക് ആയിരുന്നു താനും. വെറുതെ ഇരിക്കുന്ന ഓരോ സമയവും സേതുവിന് മടുപ്പ് ഉളവാക്കി.
*എന്താടോ വെറുതെ ഇരുന്ന് മുഷിഞ്ഞോ നാട്ടിലേക്ക് തിരിച്ചു പോകാൻ തോന്നുന്നുണ്ടോ?.* ഒരു ദിവസം ജോലി തിരക്ക് ഒക്കെ കഴിഞ്ഞ് വെറുതെ ഇരുന്നപ്പോൾ രാഹുൽ ചോദിച്ചു.
*ഏയ് അങ്ങനെ ഒന്നുമില്ല രാഹുലേട്ട ഞാൻ വെറുതെ ...*
രാഹുൽ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു അവളുടെ അരക്ക് ചുറ്റും കെട്ടിപ്പിടിച്ച് കൊണ്ട് അവൻ്റെ അടുത്തേക്ക് വലിച്ചു.
*പിന്നെ എന്താ ഇങ്ങനെ മുഖം വാടി ഇരിക്കുന്നത്. ഒരു ഉഷാർ ഇല്ലാത്ത പോലെ. ഈ ഒറ്റക്ക് ഇരിക്കുമ്പോൾ ഉള്ള ബോറടി ഒക്കെ എനിക്ക് മനസ്സിലാവും.തൻ്റെ ജോലി കിട്ടിയാൽ ഇതൊക്കെ മാറില്ലേ പിന്നെ എന്താ.? * രാഹുൽ അവളുടെ മുടി ഒരു സൈഡിലേക്ക് മാറ്റിയിട്ട് കഴുത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. സേതു അത് ആഗ്രഹിച്ചിരുന്നപോലെ അവൻ്റെ മുഖത്ത് തഴുകി കൊണ്ട് പറഞ്ഞു.*അതേ പക്ഷേ സമയം പോകുന്നില്ല ആകെ ഒരു ആശ്വാസം ഏട്ടൻ വരുമ്പോഴാണ്. എന്നാലും ദ്ദേ ഇതുപോലെ ഒന്ന് അടുത്ത് കിട്ടണമെങ്കിൽ ഞാൻ വേറെ അപ്പോയിൻ്റ്മെൻ്റ് എടുക്കേണ്ട അവസ്ഥ ആണ്.*
അവളുടെ കഴുത്തിലും തോളത്തുമായി അവൻ്റെ ചുണ്ടുകൾ പാഞ്ഞു നടന്നു.* ജോലി തിരക്ക് കൊണ്ട് അല്ലേ മോളെ അല്ലാതെ ആഗ്രഹം ഇല്ലാതെ ആണോ.*സേതു അവൻ്റെ മുടിയിൽ വിരലുകൾ ഓടിച്ച് കൊണ്ട് ചോദിച്ചു.* അതെ ഇന്ന് എങ്കിലും എന്നോട് ഒന്ന് സംസാരിച്ച് ഇരിക്കാമോ നാളെ സൺഡേ
💬 Comments
View all comments