Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
നല്ല തിരക്കല്ലെ.അതുകൊണ്ട് ടൈം കിട്ടുന്നില്ലെട. നിന്ന് തിരിയാൻ സമയമില്ല. ആരെ എങ്കിലും വച്ചാലോ എന്ന് ഞാൻ ഇടക്ക് ചിന്തിക്കും.
"നിമിഷ .. എൻ്റെ ഏറ്റവും നല്ല ഫ്രണ്ട്. ബെസ്റ്റി എന്നൊക്കെ പറയുമെങ്കിലും അതുക്കും അപ്പുറം. ടൗണിൽ ഒരു ബ്യൂട്ടി പാർലർ നടത്തുന്നു.പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒക്കെ ആയിട്ട് ഉള്ളതാണ്.നോക്കി നടപ്പ് ഇവൾ തന്നെ , ഭർത്താവ് ദുബായിൽ ആണ്."
*എന്ത് ചെയ്യാനാ എല്ലാത്തിനും ഞാൻ മാത്രമല്ലേ ഉള്ളൂ. ഇടക്ക് ഒന്ന് പുറത്ത് പോകണം എന്ന് വെച്ചാൽ പോലും ഭയങ്കര ബുദ്ധിമുട്ട് ആണ്. *
*എടീ എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ. സേതു ഇവിടെ വെറുതെ ഇരിക്കുവാ. അവളെ നിൻ്റെ കൂടെ കൂട്ടാമോ. നീ കാശ് ഒന്നും തരണ്ട. വെറുതെ അവളുടെ ബോർ അടി മാറ്റാൻ ആയിട്ട്.*
*അയ്യട അതിനു ആര് കാശ് തരുന്നു. നീ വേണം എന്ന് പറഞാൽ പോലും തരില്ല. പുട്ടും കടലയും ഞെരിച്ചു കൊണ്ട് അവൾ തുടർന്നു. * ഇവള് വരുന്നതിനു എന്തിനാ അനുവാദം ഒക്കെ ചോദിക്കുന്നത് അവൾക്ക് ഇഷ്ടമാണെൽ എപ്പോ വേണേലും വരാലോ. രാവിലെ പോകുമ്പോ ഞാൻ വേണേൽ പിക് ചെയ്യാം തിരിച്ച് കൊണ്ടുവന്നു വിടാം നോ പ്രോബ്ലം. സേതു ഓകെ ആണേൽ എനിക്ക് എന്ത് ബുദ്ധിമുട്ട് ആടാ മോനെ . ഇതൊക്കെ എന്നോട് ചോദിക്കേണ്ട കാര്യമുണ്ടോ എന്നോട് അങ്ങ് പറഞാൽ പോരെ . 'എടീ നിമിഷ നാളെ തൊട്ട് എൻ്റെ പെണ്ണ് നിൻ്റെ ഷോപ്പിൽ വരും ഒരു ചെയർ മാറ്റി ഇട്ടെക്ക് ' ഇങ്ങനെ പറഞാൽ പോരെ. നീ എൻ്റെ മുത്ത് അല്ലേടാ, നിമിഷ അവൻ്റെ തടയിൽ പിടിച്ച് കൊഞ്ചിക്കുന്ന
പോലെ കാണിച്ചു അയ്യോ സോറി നിൻ്റെ കെട്ടിയോൾ നിൽക്കുന്നത് ഞാൻ ഓർത്തില്ല. നിമിഷ നാക്ക് കടിച്ച് സേതുവിനെ ഒന്ന് നോക്കി ചിരിച്ചു.
രാഹുൽ സേതുവിനെ നോക്കി ചോദിച്ചു. * അപ്പോ എങ്ങനെയാ പോകുന്നുണ്ടോ*
*നിമിഷ ചേച്ചിക്ക് സമ്മതമാണെൽ ഞാൻ റെഡി ആണ്.എനിക്ക് നൂറു സമ്മതം.*
*എങ്കിൽ പിന്നെ ഒരു പണി ചെയ്യ് നാളെ ഞാൻ രാവിലെ വരാം എൻ്റെ ഒപ്പം പോരെ.
💬 Comments
View all comments