Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
*
അങ്ങനെ അവിടെ വെച്ച് ജീവിതത്തിലെ വലിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് നിമിഷ ചയകുടിയും കഴിഞ്ഞ് തിരികെ പോയി.....
*എന്ത് രസാലെ നിമിഷ ചേച്ചിയെ കാണാൻ. ഒത്ത വണ്ണം ഒക്കെ വെച്ച് നല്ല ഷേപ്പ് ഒക്കെ ആയി, നെയിൽ ഒക്കെ കണ്ടോ നല്ല രസമുണ്ട്.*
*അയിന് അവള് നടത്തുന്നത് ഇറച്ചി കട അല്ല ബ്യൂട്ടി പാർലർ ആണ്.നീയും അങ്ങോട്ട് തന്നെ അല്ലേ പോകുന്നത് ഇങ്ങനെ ഒക്കെ ആയിക്കോളും.*..
പിറ്റേന്ന് രാവിലെ പറഞ്ഞത് പോലെ തന്നെ നിമിഷ രാഹുലിൻ്റെ വീടിൻ്റെ മുൻപിൽ ഹാജർ ആയി. സേതുവിനെ യാത്ര ആക്കുന്ന രാഹുലിനെ നോക്കി നിമിഷ പറഞ്ഞു
*എടാ മോനേ ഞാൻ അവളെ കൊണ്ടുപോയി കളയുക ഒന്നുമില്ല വൈകിട്ട് ഇവിടെ കൊണ്ടുവന്ന് വിട്ടോളാം. ശ്യെട ഇത് നല്ല കൂത്ത്. നിനക്ക് ഇന്ന് ജോലി ഒന്നുമില്ലേ ജോലിക്ക് പോടാ. *
* ജോലി ഒക്കെ ഉണ്ട് ഞാൻ താമസിച്ച പോകുന്നോളു. ശെരി എന്നാ വൈകിട്ട് കാണാം. *
പോയിട്ട് വരാം എന്ന് പറഞ്ഞ് നിമിഷയുടെ സ്വിഫ്റ്റ് കാറിൻ്റെ മുൻപിൽ കയറികൊണ്ട് സേതു അവനെ കൈ വീശി കാണിച്ചു. നിമിഷ കാർ നേരെ ഷോപ്പിലേക്ക് പായിച്ചു.
*നീ എന്താ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുന്നത്*.
*അതല്ല ചേച്ചി ചേച്ചിയുടെ കൂടെ വരാം എന്ന് അന്നേരം പറഞ്ഞെങ്കിലും എനിക്ക് എന്തോ ഇപ്പൊ ഒരു ഇത് പോലെ.*
*അചോട അയിനു നിന്നെ ഞാൻ എൻ്റെ ഷോപ്പിൽ പണി എടുപ്പിക്കാൻ ആയിട്ട് കൊണ്ട് പോകുന്നത് ഒന്നുമല്ല. എനിക്ക് ഒരു കമ്പനിക്ക് വേണ്ടി വിളിച്ചോണ്ട് പോകുന്നു അങ്ങനെ കണ്ടാൽ മതി.*
*അതല്ല ചേച്ചി എന്തോ പോലെ*
*എൻ്റെ പൊന്നു സേതു നീ അതൊന്നും ഓർക്കണ്ട എൻ്റെ ഒപ്പം നിന്നാൽ മതി അവിടെ നിന്നെ ഭരിക്കാനും പേടിപ്പിക്കാനും ഒന്നും ആരും വരില്ല.*
അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ഷോപ്പിൽ എത്തി.സാമാന്യം വലിയ ഒരു ഷോപ്പ് തന്നെ ആയിരുന്നു അത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് സെക്ഷൻ ആയിട്ട് തിരിച്ചിരിക്കുന്നു. വെഡ്ഡിംഗ് മുതൽ എല്ലാ തരത്തിലും ഉള്ള വർക്കുകളും ചെയ്ത് കൊടുക്കുന്ന ഒരു
💬 Comments
View all comments